Thiruvalla Municipality: മാലിന്യ പ്ലാൻ്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ,2 ലക്ഷം കൈക്കൂലി; നഗരസഭ സെക്രട്ടറിയും ജീവനക്കാരിയും പിടിയിൽ
Thiruvalla Municipality Bribery Case: 2024 വരെ ഖര മാലിന്യ സംസ്ക്കരണ യൂണിറ്റ് നടത്തുന്നതിനാണ് കരാർ ഉള്ളത്. മാലിന്യ പ്ലാൻ്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ, 2 ലക്ഷം രൂപ നൽകണമെന്ന് സെക്രട്ടറി കരാറുകാരനോട് ആവശ്യപ്പെട്ടു
തിരുവല്ല: കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയും നഗരസഭാ ജീവനക്കാരിയും വിജിലൻസിൻ്റെ പിടിയിലായി.തിരുവല്ല നഗരസഭാ സെക്രട്ടറി നാരായൺ സ്റ്റാലിൻ, ജീവനക്കാരിയായ ഹസീന എന്നിവരാണ് പിടിയിലായത്.ഖര മാലിന്യ സംസ്കരണ കരാറുകാരനിൽ നിന്നും 25000 രുപ കൈക്കുലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
2024 വരെ ഖര മാലിന്യ സംസ്ക്കരണ യൂണിറ്റ് നടത്തുന്നതിനാണ് കരാർ ഉള്ളത്. മാലിന്യ പ്ലാൻ്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ, 2 ലക്ഷം രൂപ നൽകണമെന്ന് സെക്രട്ടറി കരാറുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ അത്രയും തുക നൽകാനാവില്ലെന്ന് കരാറുകാരൻ അറിയിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസം 25000 രുപ നൽകണമെന്ന് സെക്രട്ടറി ആവശ്യപ്പെടുകയും കരാറുകാരൻ വിവരം വിജിലൻസിനെ അറിയിക്കുകയുമായിരുന്നു.ഉച്ചക്ക് ശേഷം കരാറുകാരൻ കൊണ്ടുവന്ന നോട്ടുകളിൽ വിജിലൻസ് ഫിനോഫ്തലിൽ പുരട്ടി നൽകുകയും, കരാറുകാരൻ ഇത് സെക്രട്ടറിക്ക് നൽകുകയും ചെയ്തു.
ഈ തുക തൻ്റെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞ്.സെക്രട്ടറി തുക ജീവനക്കാരിയായ ഹസീനയെ ഏൽപ്പിച്ചു. ഇവർ പണവുമായി പോകാനൊരുങ്ങുമ്പോൾ സ്ഥലത്തെത്തിയ വിജിലൻസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ ഇരുവരേയും തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...