തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജേഷാണ് പോലീസ് പിടിയിലായത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അജേഷിനെ പിടികൂടിയത്. സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനാണ് കൊല്ലപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹോട്ടലിൽ ഒരാഴ്ച മുൻപ് മുറിയെടുക്കാൻ എത്തിയപ്പോൾ അയ്യപ്പനുമായുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജേഷ്. കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അജേഷിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മുൻപും നിരവധി കേസുകളിൽ പ്രതിയാണ് അജേഷ്.


Also Read:Murder: തലസ്ഥാനത്ത് പട്ടാപ്പകൽ അതിക്രൂരമായ കൊല, ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു


 വെള്ളിയാഴ്ച പട്ടാപ്പകലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. രാവിലെ 8 മണിയോടെ ബൈക്കിലെത്തിയ പ്രതി ഹോട്ടൽ റിസ്പഷനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഒരുപാട് തവണ അയ്യപ്പനെ വെട്ടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.