Murder: തലസ്ഥാനത്ത് പട്ടാപ്പകൽ അതിക്രൂരമായ കൊല, ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു

റിസപ്ഷനിൽ ഇരിക്കുകയായിരുന്ന അയ്യപ്പനെ ബൈക്കിലെത്തിയ അക്രമി കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 25, 2022, 12:30 PM IST
  • കൊലയാളിക്കായുളള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
  • സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
  • എന്താണ് കൊലപാതകത്തിന് കാരണമെന്നത് വ്യക്തമല്ല.
Murder: തലസ്ഥാനത്ത് പട്ടാപ്പകൽ അതിക്രൂരമായ കൊല, ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് അക്രമങ്ങൾ നിത്യസംഭവമായി മാറുന്നു. തമ്പാനൂരിൽ പട്ടാപ്പകൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടി കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റിനെയാണ് അക്രമി കൊലപ്പെടുത്തിയത്. തമിഴ്നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. അയ്യപ്പനെ കൊലപ്പെടുത്തിയ ശേഷം അക്രമി കടന്നു കളഞ്ഞു.

റിസപ്ഷനിൽ ഇരിക്കുകയായിരുന്ന അയ്യപ്പനെ ബൈക്കിലെത്തിയ അക്രമി കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ ഇയാൾ വെട്ടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്താണ് കൊലപാതകത്തിന് കാരണമെന്നത് വ്യക്തമല്ല. 

അതേസമയം കൊലയാളിക്കായുളള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News