തിരുവനന്തപുരം: വർക്കല അയിരൂരിൽ കാമുകിയും ക്വട്ടേഷൻ സംഘവും തട്ടിക്കൊണ്ടുപോയ യുവാവിന് നേരിടേണ്ടി വന്നത് ക്രൂരപീഡനം.  പ്രണയബന്ധത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്നാണ് ലക്ഷ്മിപ്രിയ യുവാവിന് ക്വട്ടേഷൻ നൽകിയത്. കാറിൽ യുവാവിൻറെ വീടിന് മുന്നിലെത്തിയ സംഘം യുവാവിനെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രയ്ക്കിടെ രണ്ട് പേർ കൂടി കാറിൽ കയറി. ഇതിന് പിന്നാലെ ക്രൂരമായ മർദ്ദനമാണ് യുവാവ് ഏറ്റുവാങ്ങിയത്. മൂക്കിനും തലയുടെ പിന്നിലുമാണ് യുവാവിന് ആദ്യം മർദ്ദനമേറ്റത്. പിന്നീട് കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആലപ്പുഴയിൽ എത്തിയപ്പോൾ മൂന്നാം പ്രതി യുവാവിൻറെ അര പവൻറെ സ്വർണമാല ഊരി വാങ്ങി. ഇതിന് പുറമെ യുവാവിൻറെ കയ്യിലുണ്ടായിരുന്ന ആപ്പിൾ വാച്ചും 5,500 രൂപയും പ്രതികൾ കൈക്കലാക്കി. ഗൂഗിൾ പേ വഴി 3,500 രൂപയും പ്രതികൾ തട്ടിയെടുത്തു. 


ALSO READ: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി


ഇപ്പോഴെങ്കിലും എന്നെ മനസിലായോ എന്ന് ചോദിച്ചുകൊണ്ടാണ് യുവാവിനെ ലക്ഷ്മിപ്രിയ മർദ്ദിച്ചത്. പിന്നീട് കൊച്ചി ബൈപ്പാസിലെ ഒരു വീട്ടിൽ കൊണ്ടുപോയി പ്രതികൾ യുവാവിനെ നഗ്നാക്കി മർദ്ദിച്ചു. യുവാവിനെ നഗ്നനാക്കി മർദ്ദിക്കുന്നതിന്റെ വീഡിയോ ലക്ഷ്മിപ്രിയ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. മൊബൈൽ ചാർജറിൻറെ ഒരറ്റം നാവിൽ വെച്ച് ഷോക്കടിപ്പിച്ചു. പച്ചപ്പുല്ല് പോലെ എന്തോ ഒന്ന് പേപ്പറിൽ നിറച്ച് നിബന്ധിച്ച് വലിപ്പിച്ചു. യുവാവിൻറെ ഫോണിലെ ചാറ്റുകളും ചിത്രങ്ങളുമെല്ലാം പ്രതിയുടെ ഫോണിലേയ്ക്ക് അയക്കുകയും ചെയ്തു. 


കാമുകിയുടെയും ക്വട്ടേഷൻ സംഘത്തിൻറെയും ക്രൂരമായ മർദ്ദനമാണ് യുവാവിന് ഏറ്റുവാങ്ങേണ്ടി വന്നത്. ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്ക് അടിച്ചും 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടുമെല്ലാം മാനസികമായും ശാരീരികമായുമെല്ലാം ലക്ഷ്മിപ്രിയയും ക്വട്ടേഷൻ സംഘവും യുവാവിനെ പീഡിപ്പിച്ചെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മുൻ കാമുകനായ യുവാവിനോട് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടുവെങ്കിലും യുവാവ് പിന്മാറാൻ തയ്യാറായില്ല. തുടർന്നും പ്രണയബന്ധം മുന്നോട്ട് കൊണ്ടു പോകാൻ ഇയാൾ ശ്രമിച്ചതോടെയാണ് ലക്ഷ്മിപ്രിയയും പുതിയ കാമുകനും യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതെന്ന് പോലീസിൻറെ എഫ്.ഐ.ആറിൽ പറയുന്നു. 


യുവാവിൻറെ പരാതിയിൽ ഇക്കഴിഞ്ഞ 7-ാം തീയതിയാണ് പോലീസ് കേസ് എടുക്കുന്നത്. ഇതോടെ ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തിരുവനന്തപുരത്ത് ഒളിവിൽ കഴിയവേയാണ് ലക്ഷ്മിപ്രിയ പിടിയിലാകുന്നത്. പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. തെളിവെടുപ്പ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ഉടൻ നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.