മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണിൽ വിളിച്ച് ഭീഷണി; യുവാവ് അറസ്റ്റിൽ
കോട്ടയം പനച്ചിക്കാട് നാൽക്കവല ജങ്ഷന് സമീപം താമസിക്കുന്ന പ്രദീപ് (36) നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ (Chief Minister) ഔദ്യോഗിക വസതിയിലെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട് നാൽക്കവല ജങ്ഷന് സമീപം താമസിക്കുന്ന പ്രദീപ് (36) നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഐജിപിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായ ബൽറാം കുമാർ ഉപാധ്യായയാണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. ബുധനാഴ്ചയാണ് ഇയാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ (Cliff house) ലാന്റ് ഫോണിൽ രാത്രി ഒമ്പത് മണിയോടെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ മ്യൂസിയം എസ്എച്ച്ഒ ധർമ്മജിത്ത്, എസ്ഐ ജിജുകുമാർ, ജിഎസ്ഐ അനിൽ കുമാർ, എഎസ്ഐ ഷാജി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...