കണ്ണൂർ: കേവലം ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. കണ്ണൂർ കുടിയാൻ മല എരുവശ്ശേരി മുയിപ്ര സതീശൻറെ മകൻ ധ്യാൻ ദേവാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സതീശൻ ആത്മഹത്യ ചെയ്തു. ഇയാളുടെ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കണ്ണൂരിലെ തന്നെ ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശിയാണ് സതീശൻ. രാവിലെ ഒൻപതോടെയായിരുന്നു സംഭവം കുടുബ വഴക്കും പിന്നെയുണ്ടായ തർക്കങ്ങളുമാണ് കൊലപാതകത്തിനും ആത്മഹത്യക്കും വഴിവെച്ചതാണെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
Also Read: Gang Rape in Maharashtra : മഹാരാഷ്ട്രയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; 24 പേർ അറസ്റ്റിൽ
അഞ്ജുവിൻറെ നിലവിളി കേട്ട് ഒാടിയെത്തിയ നാട്ടുകാരാണ് വാതിൽപ്പൊളിച്ച് അകത്ത് കടന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിനെ തലക്ക് പിന്നിലായിരുന്നു മുറിവ്. രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ സതീശൻ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കണ്ണൂർ കുടിയാന്മല പൊലീസിനാണ് കേസിൻറെ അന്വേഷണ ചുമതല. ഇത്രയും ഭീകരമായൊരു കൃത്യത്തിലേക്ക് സതീശനെ നയിച്ചതിന് പിന്നിൽ എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.
Also Read: Gang Rape in Maharashtra : മഹാരാഷ്ട്രയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; 24 പേർ അറസ്റ്റിൽ
ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായും സൂചനകളുണ്ട്. ഇതിലൊന്നും സ്ഥീരീകരണമില്ല. ഏഴ് വർഷം മുൻപാണ് അഞ്ജുവും സതീശനും വിവാഹിതരായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...