MDMA Seized: മസാജ് പാർലറിൽ എംഡിഎംഎ വിൽപ്പന; സഹോദരങ്ങളടക്കം മൂന്നുപേർ കൊച്ചിയിൽ പിടിയിൽ
Youth Arrested With MDMA In Kochi: മസാജ് പാര്‍ലറിനുസമീപത്തു നിന്നും അഷ്‌റഫിനെ 43 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു ഇയാളാണ് മറ്റു രണ്ടുപേരെക്കുറിച്ചുള്ള വിവരം നൽകിയത്.
കൊച്ചി: മസാജ് പാര്‍ലറില്‍ എത്തുന്നവര്‍ക്ക് എംഡിഎംഎ വില്‍ക്കുന്ന സംഘം എക്‌സൈസ് പിടിയിൽ. ഇവരില്‍ നിന്ന് സ്വര്‍ണനിറമുള്ള ഗോള്‍ഡന്‍ മെത്ത് എന്നറിയപ്പെടുന്ന എംഡിഎംഎയാണ് സംഘം കണ്ടെടുത്തത്. സംഭവത്തിൽ കണ്ണൂര്‍ തളിപ്പറമ്പ് ചേപ്പറപ്പടവ് പള്ളിനട വീട്ടില്‍ അഷ്‌റഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ വള്ളുവള്ളി മാറ്റത്തില്‍ വീട്ടില്‍ സിറാജുദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Also Read: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
ഇവർ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡിനു സമീപത്തെ ആയുര്‍വേദ മസാജ് പാര്‍ലറില്‍ എത്തുന്നവര്‍ക്കാണ് ലഹരി മരുന്ന് വിറ്റിരുന്നത്. മസാജ് പാര്‍ലറിനുസമീപത്തു നിന്നും അഷ്‌റഫിനെ 43 ഗ്രാം എംഡിഎംഎയുമായി വ്യാഴാഴ്ച രാത്രി പിടിയിലാകുകയായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചേരാനല്ലൂരില്‍വെച്ച് 6.4 ഗ്രാം എംഡിഎംഎയുമായി അബൂബക്കറിനെയും സിറാജുദീനെയും പിടികൂടുന്നത്.
Also Read: വെറും 4 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?
ഇവർ എംഡിഎംഎ സിഗററ്റ് പാക്കറ്റുകളിലാക്കി അഞ്ചു ഗ്രാം, രണ്ടു ഗ്രാം എന്ന അളവിലാണ് ആവശ്യക്കാര്‍ക്ക് വിറ്റിരുന്നത്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ബി. ടെനിമോന്റെ നിര്‍ദേശപ്രകാരം എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടർ കെ.പി. പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ എം.ടി. ഹാരിസ്, പ്രിവന്റീവ് ഓഫീസര്‍ ജിനേഷ് കുമാര്‍, ജെയിംസ്, വിമല്‍കുമാര്‍, ബദര്‍, നിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പൂട്ടിലാക്കിയത്. സംഭവത്തെ തുടർന്ന് മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.