മാന്നാർ: വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗസംഘം പിടിയിൽ. വർക്ക് ഷോപ്പുകളിൽ നിന്നും വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ചിരുന്ന മൂന്നംഗസംഘത്തെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റു ചെയ്തത്.  നിരണം സ്വദേശികളായ സുരാജ്, ഷാജൻ, വിനീത് തങ്കച്ചൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പങ്കാളി കൈമാറ്റം കേസിലെ പരാതിക്കാരിയെ വെട്ടി കൊന്നു; അക്രമം നടത്തിയത് ഭർത്താവ്?


പരുമല തിക്കപ്പുഴയിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച മിനി ലോറിയിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. കേസിനാസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി അർദ്ധരാത്രിയോടെയായിരുന്നു.  മോഷണ സംഘത്തിലെ സുരാജ് പരുമലയിലെ ബാറ്ററി കടയിൽ വിളിച്ച് പഴയ ബാറ്ററി വിലയ്ക്കെടുക്കുമോ എന്ന് അന്വേഷിച്ചിരുന്നു. തുടർന്ന് മൂവർ സംഘം ബാറ്ററി കടയിൽ എത്തിക്കുകയും ചെയ്തു. ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കാനിടയാക്കിയത്.


Also Read: ഈ രാശിക്കാർക്ക് ശനിയുടെ കൃപയാൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!


മാത്രമല്ല മോഷ്ടിച്ച ബാറ്ററി ബുധനൂരിലെ ആക്രി കടയിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. പിടിയിലായ പ്രതികൾക്കെതിരെ പുളിക്കീഴ് മാന്നാർ പോലീസ് സ്റ്റേഷനുകളിൽ മോഷണം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയത് എസ്ഐ മാരായ ജെ. ഷെജീം, ഷിജു പി സാം, എഎസ്ഐ-മാരായ സദാശിവൻ, എസ്എസ് അനിൽ, സിപിഒ മാരായ രാജേഷ്, അനൂപ്, നവീൻ, സുദീപ്, ദീപക് എന്നിവർ അടങ്ങുന്ന സംഘമാണ്.  പ്രതികളെ തിരുവല്ല കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമുണ്ടായി.


ഭാര്യയെയും പെൺകുട്ടികളെയും ഉപദ്രവിച്ചു;തൊഴിലാളികളെ മർദ്ദിച്ചു,ചിന്നക്കനാലിൽ ഗുണ്ടാ ആക്രമണം


 ഇടുക്കി ചിന്നക്കനാലിൽ  തട്ടുകട നടത്തുന്ന കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം. പെൺകുട്ടികൾ ഉൾപ്പടെ കുടുംബത്തെ മുഴുവൻ ഏഴംഗ സംഘം ആക്രമിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതായും പരാതി  ചിന്നക്കനാൽ പവർ ഹൗസിനു സമീപം തട്ടുകട നടത്തുന്ന നൗഷാദിനും കുംടുബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിൽ, തട്ടുകടയുടെ നവീകരണ ജോലികൾ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. രാത്രി പത്തരയോടെ കടയിൽ എത്തിയ സംഘം, വെൽഡിങ് ജോലികൾ ചെയ്യുകയായിരുന്ന തൊഴിലാളികളെ മർദ്ദിച്ചു.


ഇതുകണ്ട് ബഹളം വെച്ച നൗഷാദിനെയും കുടുംബത്തെയും കടയിൽ കയറി ആക്രമിച്ചു. അംഗപരിമിതയായ നൗഷാദിന്റെ ഭാര്യയെയും പെൺകുട്ടികളെയും ഉപദ്രവിച്ചു. രക്ഷപെടാൻ ശ്രമിയ്ക്കുന്നതിനിടെ വാഹനത്തിന് നേരെയും ആക്രമണം നടത്തിയതായി കുടുംബം പറയുന്നു. നൗഷാദ് വിവരം അറിയിച്ചതിനെ തുടർന്ന്, ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിരുന്നു. മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതായാണ് ആരോപണം. നൗഷാദും കുടുംബവും അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സതേടി.  ശാന്തൻപാറ പോലീസ് അന്വേഷണം ആരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.