)
പത്തനംതിട്ട: എംസി റോഡിൽ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടായതായി റിപ്പോർട്ട്. അപകടം നടന്നത് പത്തനംതിട്ട കുളനടയിലാണ്.
തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ രജിത ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് പോലീസ് ഗതാഗതക്കുരുക്ക് അഴിച്ചതെന്നാണ് റിപ്പോർട്ട്.
നടി മദ്യലഹരിയിൽ ആയിരുന്നുവെന്ന സംശയത്തിനെ തുടർന്ന് പോലീസ് നടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതോടെ കോസെടുത്ത് ജാമ്യത്തിൽ വിടുകയായിരുന്നു. നടി ഓടിച്ചിരുന്ന വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞുത്.
അപകടത്തില്‍ ആര്‍ക്കും പരിക്കൊന്നുമില്ല. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലുമായി നടിയുടെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ നടിയുടെ കാറിന്‍റെ മുൻ ഭാഗം ഭാഗീകമായി തകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.