Cannabis Smuggling: ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവ് കടത്താൻ ശ്രമിച്ച 3 പേർ അറസ്റ്റിൽ
Cannabis Smuggling: ആന്ധ്രപ്രദേശിൽ നിന്നും കോയമ്പത്തൂരിലേയ്‌ക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്: Cannabis Smuggling: ആന്ധ്രപ്രദേശിൽ നിന്നും കോയമ്പത്തൂരിലേയ്‌ക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സബ് ഇൻസ്‌പെക്ടർ ജെസിസ് ഉദയരാജിന്റെ സംഘമാണ് ഇവരെ പിടികൂടിയത്.
പോലീസിന് പ്രതികളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ പിടികൂടാൻ പദ്ധതിയിട്ടത്. പ്രതികൾക്ക് ഒരു സംശയവും തോന്നാത്ത രീതിയിലായിരുന്നു കെണിയൊരുക്കിയത്. ഇവരെ പിടികൂടാനായി കഞ്ചാവ് (Cannabis Seized) വാങ്ങാനെന്ന വ്യാജേന സമീപിക്കുകയും പ്രതികളോട് 10 കിലോഗ്രാം കഞ്ചാവ് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് കഞ്ചാവ് കൈമാറാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. പോലീസിന്റെ ഈ കെണിയിൽ കഞ്ചാവ് വിൽക്കുന്ന പി ആന്റണിയും എൻ മായനും പെടുകയായിരുന്നു. എറണാകുളം മുളവുകാട് നിവാസിയാണ് ആന്റണി, എൻ മായൻ മധുരയിലെ ഉസിലാംപട്ടിയിലാണ് താമസിക്കുന്നത്.
കഞ്ചാവ് സൂക്ഷിക്കാൻ ആന്റണി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒറ്റക്കൽമണ്ഡപത്തിൽ വാടകയ്‌ക്ക് താമസിച്ചിരുന്നതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കഞ്ചാവ് ശേഖരിക്കാൻ പ്രതികൾ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വരുകയും പിന്നീട് ഇവ ഒറ്റക്കൽമണ്ഡപത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്തിരുന്നത്. ഇത് സംബന്ധിച്ച് രഹസ്യ വിവരം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വാടക വീട്ടിൽ റെയ്ഡ് നടത്തുകയും അവിടെ നിന്നും 14 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു പ്രതിയായ ബി മുരുകാനന്ദനെ കുറിച്ച് പോലിസ് അറിയുകയും ശേഷം ഇയാളെ പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...