Cocaine seized: നെടുമ്പാശേരി വിമാനത്താവളത്തിൽ അഞ്ച് കോടിയിലേറെ രൂപയുടെ കൊക്കെയ്ൻ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കൊക്കെയ്ൻ കൊണ്ടുവന്നതും കൈപ്പറ്റാൻ വന്നതുമായ രണ്ട് വിദേശ വനിതകളെയും പിടികൂടി

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 12:09 AM IST
  • പിടികൂടിയ കൊക്കെയ്ന് അഞ്ചരക്കോടി രൂപ വില മതിക്കുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി
  • ഐവറികോസ്റ്റിൽ നിന്നെത്തിയ യുവതിയിൽ നിന്നാണ് 534 ​ഗ്രാം കൊക്കെയ്ൻ പിടികൂടിയത്
  • ലാ​ഗോസിൽ നിന്ന് ദോഹ വഴിയാണ് ഇവർ കൊച്ചിയിൽ എത്തിയത്
  • കൊക്കെയ്ൻ കൈപ്പറ്റാനെത്തിയ നൈജീരിയൻ വനിതയും പിടിയിലായി
Cocaine seized: നെടുമ്പാശേരി വിമാനത്താവളത്തിൽ അഞ്ച് കോടിയിലേറെ രൂപയുടെ കൊക്കെയ്ൻ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കൊക്കെയ്ൻ പിടികൂടി (Cocaine seized). ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ പിടികൂടിയത്. കൊക്കെയ്ൻ കൊണ്ടുവന്നതും കൈപ്പറ്റാൻ വന്നതുമായ രണ്ട് വിദേശ വനിതകളെയും പിടികൂടി.

പിടികൂടിയ കൊക്കെയ്ന് അഞ്ചരക്കോടി രൂപ വില മതിക്കുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ഐവറികോസ്റ്റിൽ നിന്നെത്തിയ യുവതിയിൽ നിന്നാണ് 534 ​ഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ലാ​ഗോസിൽ നിന്ന് ദോഹ വഴിയാണ് ഇവർ കൊച്ചിയിൽ എത്തിയത്. കൊക്കെയ്ൻ കൈപ്പറ്റാനെത്തിയ നൈജീരിയൻ വനിതയും പിടിയിലായി.

ALSO READ: Drugs Seized: കോഴിക്കോട് മാരക മയക്കുമരുന്ന് ​ഗുളികകളുമായി യുവതി പിടിയിലായി

നൈജീരിയൻ യുവതി മുംബൈയിൽ (Mumbai) നിന്നാണ് കൊക്കെയ്ൻ കൈപ്പറ്റാനായി കൊച്ചിയിൽ എത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News