കിളിമാനൂര്‍: യുവാക്കളുടെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിൽ. ചെങ്കിക്കുന്ന് കുറിയിടത്തുകോണം ചരുവിള വീട്ടില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്ന പുഷ്‌കരനായിരുന്നു മരിച്ചത്. സംഭവത്തിൽ സുജിത്, വിഷ്ണു, അഭിലാഷ് എന്നിവരെയാണ് നഗരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. സംഭവം നടന്നത് ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കടയിലെ തിരിക്കിനിടയിൽ പെൺകുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് കവർന്നു; പ്രതി പിടിയിൽ


അറസ്റ്റിലായ മൂന്നുപേരുടേയും പേരില്‍ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇരുചക്ര വാഹനത്തില്‍ മകനൊപ്പം പുറത്തുപോയി വന്ന പുഷ്‌കരന്‍ വാഹനം വീടിനടുത്ത് വച്ച ശേഷം ടാര്‍പ്പോളിന്‍കൊണ്ട് മൂടുന്നതിനിടെ അയല്‍വാസിയും സുഹൃത്തുമായ വേണു അവിടെയെത്തുകയായിരുന്നു. മകന്‍ വീട്ടിലേക്കു പോയശേഷം ഇരുവരും അവിടെനിന്ന് സംസാരിച്ചു നില്‍ക്കുകയായിരുന്ന സമയത്ത് സമീപത്തുള്ള വയലരികില്‍ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികള്‍ ഇവര്‍ക്കു നേരേ ഗ്ലാസ് എറിഞ്ഞുടക്കുകയായിരുന്നു. ഇതു ചോദ്യംചെയ്ത വേണുവിനെ പ്രതികൾ അടിച്ചു നിലത്തിട്ടു.


Also Read: Shani Shukra Yuti: മിത്ര ഗ്രഹങ്ങളുടെ സംയോഗം സൃഷ്ടിക്കും നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും


വേണുവിനെ മര്‍ദിക്കുന്നത് വിലക്കിയ പുഷ്‌കരനെയും പ്രതികള്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിച്ചു. മര്‍ദനമേറ്റ് കുഴഞ്ഞുവീണ പുഷ്‌കരനെ കേശവപുരം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ഉടൻ മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ ഡോക്ടര്‍മാർ നിര്‍ദേശിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പുഷ്‌കരന്‍ മരണപ്പെടുകയായിരുന്നു. പരിശോധനയ്ക്കു ശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പുഷ്‌കരന്റെ വാലഞ്ചേരിയിലുള്ള കുടുംബവീടായ കുഴിവിള വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. പോസ്റ്റുമോർട്ടം  റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.