Murder Attempt: വ്യാപാരിയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ
Crime News: കേസിനാസ്പദമായ സംഭവം നടന്നത് ഒക്ടോബർ 28 ന് രാത്രി 11:30 നായിരുന്നു.
നെയ്യാറ്റിൻകര: വ്യാപാരിയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. സംഭവത്തിലെ പ്രധാന പ്രതി ഉൾപ്പെടെ കൂടുതൽ പേർക്കുള്ള തിരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 23 വർഷം കഠിന തടവ്
പെരുമ്പഴുതൂർ ജംഗ്ഷനിൽ പ്രൊഫഷൻ സ്റ്റോർ നടത്തിവന്നിരുന്ന പെരുമ്പഴുതൂർ കൃപാസനത്തിൽ രാജൻ എന്ന 60 കാരനെ കൊലപ്പെടുത്താൻ കൊട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ മൂന്നുപേരെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. അരുവിക്കര മുണ്ടേല മേലെവിള വീട്ടിൽ രഞ്ജിത്ത് (34), പാങ്ങോട് കല്ലറ ഒഴുകുപാറ എസ് ജി ഭവനിൽ സാം (29), നെടുമങ്ങാട് പത്താം കല്ലിൽ തോട്ടരികത്ത് വീട്ടിൽ സുബിൻ ( 32) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഒക്ടോബർ 28ന് രാത്രി 11:30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കടയടച്ച് ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജനെ കാറിൽ പിന്തുടർന്ന സംഘം വിഷ്ണുപുരത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Also Read: ശനി നേർരേഖയിലേക്ക്; ഇവർ ജീവിക്കും കുബേരനെ പോലെ; രാജയോഗം നൽകും വൻ നേട്ടങ്ങൾ!
കഴുത്തിനും തലയ്ക്കും മാരക ആയുധങ്ങൾ കൊണ്ട് വെട്ടേറ്റ രാജൻ രക്തത്തിൽ വാർന്നു കിടക്കുന്നത് കണ്ട നാട്ടുകാരും വഴിയാത്രകരും ചേർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത് . തുടക്കത്തിൽ പോലീസ് മോഷണശ്രമം ആണ് സംഭവത്തിന് പിന്നിൽ എന്ന് കരുതിയെങ്കിലും രാജന്റെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങളോ കയ്യിലുണ്ടായിരുന്ന പണമോ നഷ്ടപ്പെടാതിരുന്നത് കൃത്യത്തിന് പിന്നിൽ കൊട്ടേഷൻ സംഘം ആണെന്ന നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു.
ഒരുമാസം മുമ്പ് രാജന്റെ കടയിൽ സാധനം വാങ്ങാൻ വന്ന പ്രദേശവാസിയായ ഒരു സ്ത്രീയോട് രാജൻ അപമര്യാദയായി പെരുമാറിയതാണ് കൊട്ടേഷനിലേക്ക് വഴിതെളിച്ചത്. സ്ത്രീയുടെ ബന്ധുവായ നെയ്യാറ്റിൻകര സ്വദേശിയോട് വിവരം പറയുകയും ഇയാൾ കേസിലെ ഒന്നാം പ്രതിയായ രഞ്ജിത്തിന് കൊട്ടേഷൻ നൽകുകയും ചെയ്യുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. കൃത്യത്തിന് സംഘം ഇറങ്ങിയത് ഇരുപതിനായിരം രൂപ കൊട്ടേഷൻ വാങ്ങിയായിരുന്നു.
Also Read: സൂര്യൻ വിശാഖം നക്ഷത്രത്തിലേക്ക്; നവംബർ 6 മുതൽ ഇവരുടെ തലവര മാറും!
കുറ്റകൃത്യം നടക്കുന്നതിനും ഒരാഴ്ച മുമ്പ് പെരുമ്പരുതൂർ ഭാഗത്തെത്തിയ രഞ്ജിത്തും സംഘവും രാജന്റെ കടയും ദൈനംദിന പ്രവർത്തികളും മനസ്സിലാക്കി. തുടർന്ന് സ്ത്രീയുടെ ബന്ധുവിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ 28 ന് നെടുമങ്ങാട് വാളികോടിൽ നിന്ന് വാടകയ്ക്കെടുത്ത കാറുമായി നെയ്യാറ്റിൻകരയിലേക്ക് എത്തിയ സംഘം യാതൊരു തെളിവുകളും അവശേഷിക്കാത്ത തരത്തിൽ കൃത്യം നിർവഹിച്ച ശേഷം കടന്നു കളയുകയായിരുന്നു. 60ൽ പരം സിസിടിവി ദൃശ്യങ്ങളും, നൂറിലധികം പേരെ ചോദ്യം ചെയ്തതിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു കുറ്റം നേരിട്ട് ചെയ്ത കൊട്ടേഷൻ സംഘത്തിലേക്ക് എത്തിയത്. എന്നാൽ കൊട്ടേഷൻ സംഘത്തിൽ രണ്ടുപേരെ ഇനിയും പിടിക്കാനുണ്ട്.
ഇതിനിടയിൽ നെയ്യാറ്റിൻകരയിൽ നിന്ന് രഞ്ജിത്തിന് കൊട്ടേഷൻ നൽകിയ സ്ത്രീയുടെ ബന്ധുവിനെയും സ്ത്രീയെയും ഉൾപ്പെടെ കണ്ടെത്തുന്നതിലേക്കുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുമുണ്ട്. കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷം അന്വേഷണം കൂടുതൽ ശക്തമാക്കാനുള്ള ശ്രമത്തിലാണ് നെയ്യാറ്റിൻകര പോലീസ്.നെയ്യാറ്റിൻകര ഡിവൈഎസ്പി ഷാജിയുടെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര സി ഐ പ്രവീൺകുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.