കൊച്ചി: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ കൊച്ചിയില്‍ അറസ്റ്റിൽ. കോഴിക്കോട് ശിവപുരം വട്ടോളി ബസാർ തിയ്യക്കണ്ടി വീട്ടിൽ അശ്വിൻ എസ് കുമാർ, തൃശൂർ ആറ്റൂമണലടി മുണ്ടനാട്ടു പീടികയിൽ ഫഹദ് മോൻ എം എസ്, കോഴിക്കോട് മേപ്പയ്യൂർ കൂനംവള്ളികാവ് ചെറുകുന്നുമേൽ വീട്ടിൽ അലൻ ഡി ബാബു എന്നിവരെയാണ് കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും കളമശ്ശേരി പോലീസും ചേർന്ന് അറസ്റ്റു ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മൂന്നുവര്‍ഷമായി പിതാവ് പീഡിപ്പിക്കുന്നു; വധ ശിക്ഷ വിധിച്ച് കോടതി, നഷ്ട പരിഹാരവും നൽകണം


സംഭവം നടന്നത് ഇന്നലെ വൈകിട്ടോടെയാണ്. കളമശ്ശേരി കരിപ്പായി റോഡിലുള്ള മാഞ്ഞൂരാൻ എസ്റ്റേറ്റ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിൽ വാടകയ്ക്ക് താമസിച്ച് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്. ഇവരിൽ നിന്നും 1.17 ഗ്രാം എംഡിഎംഎയും 4.58 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് കണ്ടെടുത്തു. 


Also Read: Viral Video: കുഞ്ഞുങ്ങളെ തൊട്ടാൽ വിവരമറിയും..! പൂച്ചയുടേയും പെരുമ്പാമ്പിന്റെയും മുട്ടനടി വൈറലാകുന്നു  


 


കളമശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ വിനോജിന്റെ നേതൃത്വത്തിൽ യോദ്ധാവ് സ്ക്വാഡിന്റെ സഹായത്തോടെ സബ് ഇൻസ്പെക്ടറായ അരുൺ കുമാർ, ഗ്രേഡ് എസ്.ഐ ജോസ്, പോലീസുകാരായ ആദർശ്, സജീവ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.  അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.