നെടുമങ്ങാട് : കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കിയ മൂന്ന് ഉസ്ദാദുമാർ അറസ്റ്റിൽ.  കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച സ്വദേശി മാങ്കാട് കടക്കല്‍ കാഞ്ഞിരത്തുമൂട്ടില്‍ ബിസ്മി ഭവനില്‍ താമസിക്കുന്ന ആര്‍.സിദ്ധിഖ്(24) , തൊളിക്കോട് പുളിമൂട് സബീന മന്‍സിലില്‍ എസ്.മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍ പ്രദേശ് ഖെരി ഗണേഷ്പൂര്‍ ഹൈരി സ്വദേശി എം.മുഹമ്മദ് റസാമുള്‍ഹക്ക്  എന്നിവരെ യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഒരുവര്‍ഷമായി പ്രതികള്‍ നെടുമങ്ങാട്ട് മദ്രസ നടത്തിവരുകയായിരുന്നു. കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി സി ഡബ്ലു സി ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.മദ്രസ നടത്തി കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കുകയായിരുന്നു ഇവർ.


കാട്ടാക്കട ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.