പത്തനംതിട്ട: ബാംബു കർട്ടന്‍റെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെ പത്തനംതിട്ട ആറന്മുള പോലീസ് പിടികൂടി. പതിനായിരം രൂപയിൽ താഴെ വിലയുള്ള കർട്ടൻ സ്ഥാപിച്ച ശേഷം തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്. പ്രായമായവർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കാനം രാജേന്ദ്രന്റെ വിയോഗം: നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ചു


കരുനാഗപ്പള്ളി സ്വദേശി ഹാഷിം, ശൂരനാട് സ്വദേശികളായ അൻസിൽ, റിയാസ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ആറന്മുളയിലെ ഒരു വീട്ടിലെത്തിയ ഇവർ സ്ക്വയർ ഫീറ്റിന് 200 രൂപ നിരക്കിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന് പറയുകയും കർട്ടനിട്ട ശേഷം 45,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.  വീട്ടമ്മ അവരുടെ പക്കലുണ്ടായിരുന്ന 14,000 രൂപ പണമായി നൽകിയെങ്കിലും ബാക്കി തുകയ്ക്ക് ബ്ലാങ്ക് ചെക്കുകൾ നൽകാൻ പ്രതികൾ ആവശ്യപ്പെട്ടു.  ശേഷം ഈ ചെക്കുകൾ അന്നുതന്നെ ബാങ്കിൽ ഹാജരാക്കിയ സംഘം 85,000 രൂപ പിൻവലിച്ചു.  ഇതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസിന്  തട്ടിപ്പ് മനസിലായി. വെറും പതിനായിരം രൂപ പോലും വില ഇല്ലാത്ത കർട്ടനിട്ടാണ് ഇവർ വീട്ടുകാരെ പറ്റിച്ചതെന്ന് പോലീസ് പറഞ്ഞു.


Also Read: ശനി കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


കേരളത്തിൽ വ്യാപകമായി കറങ്ങി നടന്ന് ഈ രീതിയിൽ ആളുകളെ പറ്റിക്കുന്ന ബാംബു കർട്ടൻ സംഘങ്ങളെ പിടികൂടാനാണ് പോലീസിന്‍റെ തീരുമാനം. ഇപ്പോൾ അറസ്റ്റിലായ മൂവർ സംഘത്തിൽ നിന്ന് പോലീസ് വിശദ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.