എറണാകുളം: പളളിക്കരയിലെ ബാറിൽ സംഘർഷമുണ്ടാക്കിയ മൂന്നുപേ‍രെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ കാക്കനാട് തെങ്ങോട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. മാത്രമല്ല സംഘർഷത്തിനിടെ ബിയ‍ർ കുപ്പികൊണ്ട് പ്രതികൾ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.  സംഭവം നടന്നത് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെ മനയ്ക്കക്കടവ് ഹിൽഹൈറ്റ് ബൈറിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, 35 ലക്ഷം രൂപ തട്ടിയെടുത്തു; യുകെയിലേക്ക് മുങ്ങി, പരാതി


മദ്യപിച്ച ശേഷം രണ്ട് സംഘങ്ങൾ തമ്മിലുളള വഴക്കാണ് സംഘർഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും നീണ്ടതെന്നാണ് റിപ്പോർട്ട്.  സംഘർഷത്തിൽ പളളിക്കര സ്വദേശികളായ ബിനോയ്, ജോമോൻ, മാത്തച്ചൻ എന്നിവ‍ർക്ക് പരിക്കേറ്റിരുന്നു. ബിയർ കുപ്പികൊണ്ട് തലയ്ക്കടിയേറ്റ ബിനോയിയെ തീവ്ര പരിചരണവിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു.  സംഭവത്തിൽ കാക്കനാട് തെങ്ങോട് സ്വദേശി ഷാൻ, വെസ്റ്റ് മോറക്കാല സ്വദേശി വിനീഷ് ചന്ദ്രൻ, മനയ്ക്കക്കടവ് സ്വദേശി രാകേഷ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.  


Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്


ബാറിലെ സംഘർഷത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികൾ പോലീസ് പിടിക്കാതിരിക്കാൻ മൊബൈൽ ഫോൺ ഉപേക്ഷിചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ  തൃപ്പൂണിത്തുറയിൽ വെച്ചാണ് പ്രതികൾ പിടിയിലാകുന്നതെന്ന് പോലീസ് അറിയിച്ചു.  സംഘർഷം നടത്തിയ ഈ സംഘങ്ങൾ തമ്മിൽ പണത്തെച്ചൊല്ലി നേരത്തെ തന്നെ വഴക്ക് നടന്നിരുന്നു.  ശേഷം ഇവർ ബാറിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഇതേച്ചൊല്ലി വീണ്ടും തർക്കമുണ്ടായതാണ് സംഘർഷത്തിലേക്ക് നീണ്ടത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.