വയനാട്: ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് 7.42 ഗ്രാം മെത്താം ഫെറ്റമിനുമായി കാര്‍ യാത്രികരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും നടത്തിയ വാഹന പരിശോധനയില്‍ മലപ്പുറം തിരൂര്‍ സ്വദേശികളായ ആലാസംപാട്ടില്‍ വീട്ടില്‍ ഷിഹാബ് എ.പി, പട്ടത്ത് വീട്ടില്‍ സന്ദീപ്യപി, പയ്യാപന്തയില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ പി.പി  എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിയ കെ.എല്‍ 55 വൈ 2451 നമ്പര്‍ മാരുതി ബലേനോ കാറും, 34000  രൂപയും കസ്റ്റഡിയില്‍ എടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിൽ മധ്യവയസ്‌ക്കന്റെ തലയടിച്ചു തകര്‍ത്ത സംഭവം; ഒരാൾ അറസ്റ്റിൽ


മദ്യലഹരിയിൽ മധ്യവയസ്‌ക്കന്റെ തലയടിച്ചു തകര്‍ത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ


വയനാട്:  മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്‌ക്കന്റെ തലയടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരാളെ അമ്പലവയല്‍ പൊലീസ് അറസ്റ്റുചെയ്തു. എടക്കല്‍ കൊമരപ്പളളി ജോസുകുട്ടിയാണ് അറസ്റ്റിലായത്.മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജ്കുമാര്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. അടിയേറ്റ രാജ്കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അടിപിടിയില്‍ രാജ്കുമാറിന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റു. 


അമ്പലവയല്‍ ടൗണില്‍ ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ക്വോര്‍ട്ടേഴ്സുകള്‍ക്കു സമീപം കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ജീവനക്കാരനായ എടക്കല്‍ കൊമരപ്പളളി ജോസുകുട്ടിയെ പോലീസ് അറസ്റ്റുചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.