Crime News: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിൽ മധ്യവയസ്‌ക്കന്റെ തലയടിച്ചു തകര്‍ത്ത സംഭവം; ഒരാൾ അറസ്റ്റിൽ

Wayanda Crime News: അടിയേറ്റ രാജ്കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 03:24 PM IST
  • ശനിയാഴ്ച അമ്പവലയല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ജോസുകുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി.
  • അമ്പലവയല്‍ ടൗണില്‍ പ്രധാനപാതയുടെ അരികിലെ ഗവ: കോട്ടേഴ്‌സുകളാലാണ് അക്രമം നടന്നത്.
Crime News: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിൽ മധ്യവയസ്‌ക്കന്റെ തലയടിച്ചു തകര്‍ത്ത സംഭവം; ഒരാൾ അറസ്റ്റിൽ

വയനാട്:  മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്‌ക്കന്റെ തലയടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരാളെ അമ്പലവയല്‍ പൊലീസ് അറസ്റ്റുചെയ്തു. എടക്കല്‍ കൊമരപ്പളളി ജോസുകുട്ടിയാണ് അറസ്റ്റിലായത്. അടിയേറ്റ രാജ്കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അമ്പലവയല്‍ ടൗണില്‍ ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ക്വോര്‍ട്ടേഴ്സുകള്‍ക്കു സമീപം കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.

മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജ്കുമാര്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. അടിപിടിയില്‍ രാജ്കുമാറിന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രാജ്കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ജീവനക്കാരനായ എടക്കല്‍ കൊമരപ്പളളി ജോസുകുട്ടിയെ പോലീസ് അറസ്റ്റുചെയ്തു. 

ALSO READ: തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന; ശിശു സംരക്ഷണ വകുപ്പ് ഓഫീസർക്ക് സസ്പെൻഷൻ

ശനിയാഴ്ച അമ്പവലയല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ജോസുകുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. ചോദ്യംചെയ്യലിനുശേഷം അമ്പലവയല്‍ പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.അമ്പലവയല്‍ ടൗണില്‍ പ്രധാനപാതയുടെ അരികിലെ ഗവ: കോട്ടേഴ്‌സുകളാലാണ് അക്രമം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News