തിരുവനന്തപുരം: മുൻ മിസ് കേരള (Former miss kerala) ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം (Investigation) ഊർജിതമാക്കി പോലീസ്. മുൻ മിസ് കേരള അൻസി കബീർ റണ്ണർഅപ്പ് അഞ്ജന ഷാജി എന്നിവരുൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ (Accident) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് (Police) നോട്ടീസ് നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിജിപിയുടെ താക്കീതിനെ തുടർന്നാണ് ഹോട്ടലുടമ റോയിക്ക് നിയമപരമായി നോട്ടീസ് നൽകിയത്. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും റോയിക്കെതിരെ നടപടി വൈകുന്നതിന് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഒതുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഡിജിപിയുടെ ഇടപെടൽ.


ALSO READ: Former Miss Kerala Car Accident : മുൻ മിസ് കേരളയും റണ്ണറപ്പും അപകടത്തിൽ മരിച്ച സംഭവം മദ്യലഹരിയുള്ള മത്സരയോട്ടത്തിന് പിന്നാലെ


ഹോട്ടലിലെ ഡിവിആർ മാറ്റിയത് റോയ് ടെകനീഷ്യനോട് ചോദിച്ചറിഞ്ഞ ശേഷമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇടുക്കിയിലായിരുന്ന ടെക്നീഷ്യനെ റോയ് വിളിച്ചത് വാട്സ് അപ് കോളിൽ ആണെന്നും കണ്ടെത്തി. അതേസ‌മയം ദൃശ്യങ്ങൾ മാറ്റിയെങ്കിലും എൻവിആറിൻ്റെ കാര്യം വിട്ടു പോയി. പോലീസിന് ലഭിച്ചത് എൻവിആറിലെ ദൃശ്യങ്ങളാണ്.


യുവതികളുമായി തർക്കമുണ്ടായ ദുശ്യങ്ങളാണ് ഡിവിആറിലുള്ളത്. തർക്കം നടക്കുമ്പോൾ റോയിയും സംഭവസ്ഥലത്തുണ്ടെന്നതിന് തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്. കുണ്ടന്നൂരിൽ വച്ച് ഷൈജുവാമായുള്ള തർക്കത്തിന് ശേഷമാണ് ഓവർ സ്പീഡിൽ ചേസിങ് നടന്നതെന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പലവട്ടം ഇരു കാറുകളും പരസ്പരം മറികടന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.


ALSO READ: Kochi Accident : മുൻ മിസ് കേരളയും റണ്ണറപ്പും അപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്; ഓഡി കാർ പിന്തുടർന്നിരുന്നതായി മൊഴി


അതിനിടെ കേസിലെ പ്രതിയായ വാഹനം ഓടിച്ച അബ്ദുൾ റഹ്മാന് കോടതി ഇന്നലെ ജാമ്യം നൽകിയിരുന്നു. വൈകിട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കാക്കനാട്ടെ ബോഴ്സ്റ്റൽ ജയിലേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ജാമ്യ ഉത്തരവ് വന്നത്. സമയം വൈകിയതിനാൽ ഇന്നലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല. രാവിലെ ജാമ്യ ഉത്തരവ് ഹാജരാക്കിയ ശേഷം അബ്ദുൾ റഹ്മാന് പുറത്തിറങ്ങാനാവും. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ഇതേ കാരണം മൂലം ഇന്നലെ മൂന്ന് മണിക്കൂർ മാത്രമാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.