മാങ്ങ പറിച്ചതിന്റെ പേരിൽ വാക്കേറ്റം; കായംകുളത്ത് മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു
Kayamakulam Mango Issue പരിക്കേറ്റ സ്ത്രീകളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ : കായംകുളത്ത് അയൽക്കാർ തമ്മിലുള്ള വാക്കേറ്റത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകളം മൂലേശ്ശേരി അമ്പലത്തിന് സമീപം അയക്കാർ തമ്മിലുള്ള വാക്ക് തർക്കമാണ് മാരാകായുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണത്തിലേക്ക് നയിച്ചത്. പ്രദേശവാസികളായ മിനി എന്ന കൊച്ചുമോൾ (49), സ്മിത (34), നീതു എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസികൾക്കിടെയിൽ ദിവസങ്ങളായിട്ടുള്ള പ്രശ്നമാണ് വെട്ടി പരിക്കേൽപ്പിക്കുന്നതിലേക്ക് എത്തി ചേർന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. പിന്നീട് കായംകുളം പോലീസ് എത്തി പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം മാരാകായുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണത്തിലേക്ക് നയിച്ചത്.
വെട്ടേറ്റ് പരിക്കേറ്റവരെ ആദ്യം കായംകുളം ഗവ താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും മാറ്റി. സമീപവാസിയായ ബിജുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് വെട്ടിയതെന്ന് പരിക്കേറ്റവർ പോലീസ് മൊഴി നൽകി. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...