ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് നൽകി വയോധികയെ മയക്കി മാല മോഷ്ടിച്ചു; പണയം വെച്ചപ്പോൾ ട്വിസ്റ്റ്; തൃശൂരിൽ യുവതി അറസ്റ്റിൽ

Fake Gold Theft മാല മോഷ്ണത്തിന് പുറമെ യുവതിക്കെതിരെ മുക്കുപണ്ടം പണയം വെച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Dec 6, 2022, 11:05 PM IST
  • മോഷണ കുറ്റത്തിന് പുറമെ യുവതിക്കെതിരെ വ്യാജ സ്വർണ്ണം പണയം വെച്ചതിന് പോലീസ് കേസെടുത്തു
  • ഡിസംബർ 2നാണ് കേസിന് ആസ്പദമായ സംഭവം
  • പോലീസ് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചതാണ് നിർണ്ണായക തെളിവായത്.
ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് നൽകി വയോധികയെ മയക്കി മാല മോഷ്ടിച്ചു; പണയം വെച്ചപ്പോൾ ട്വിസ്റ്റ്; തൃശൂരിൽ യുവതി അറസ്റ്റിൽ

തൃശൂർ: ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് നൽകി വയോധികയെ മയക്കി മാല മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. തളിക്കുളം സ്വദേശി ലജിതയായാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച് മാല പണയം വെച്ചപ്പോൾ മുക്കുപണ്ടം. മോഷണ കുറ്റത്തിന് പുറമെ യുവതിക്കെതിരെ വ്യാജ സ്വർണ്ണം പണയം വെച്ചതിന് പോലീസ് കേസെടുത്തു. ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വയോധികയുടെ മാലയാണ് ലജിത മോഷ്ടിച്ചത്.

ഡിസംബർ 2നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തൃശൂർ ജില്ല ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുകയായിരുന്ന 60 വയസ്സുള്ള സ്ത്രീയുടെ മാലയാണ് ലജിത മോഷ്ടിക്കുന്നത്, മറ്റൊരു ഡോക്ടറെ കാണാനെന്ന വ്യാജേന വയോധികയുടെ അടുത്തിരുന്ന ലജിത അടുപ്പം നടിച്ചു. തുടർന്ന് ഉറക്കഗുളിക ചേർത്ത ജ്യൂസ് വയോധികയ്ക്ക് കുടിക്കാൻ നൽകുകയായിരുന്നു. 

ALSO READ : Crime News: വ്യാപാരികളേയും ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയ പ്രതി പിടിയില്‍

ജ്യൂസ് കുടിച്ച സ്‌ത്രീ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ മടിയിൽ തലവെച്ച് ഉറങ്ങിക്കൊള്ളാൻ പറഞ്ഞ ലജിത വയോധികയോട് ആവശ്യപ്പെട്ടു. പൂർണമായും വയോധികയുടെ ബോധം നഷ്ടപ്പെട്ടപ്പോൾ പ്രതി മാല മോഷ്ടിക്കുകയായിരുന്നു. 

പിന്നീട് ഈ മാല ലജിത നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് പണം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ തുടന്നുള്ള പരിശോധനയിൽ പണയം വെച്ച മാല സ്വർണമല്ലെന്ന് തെളിഞ്ഞു. വ്യാജസ്വർണം പണയം വെച്ചതിനും ലജിതക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ദൃശ്യങ്ങൾ നഗരത്തിൽ പോലീസ് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചതാണ് നിർണ്ണായക തെളിവായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News