Crime News: ഇൻസ്റ്റാഗ്രാം സൗഹൃദം; പെൺകുട്ടിയെ കടത്തികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
Crime News: പെൺകുട്ടിയെ കൊണ്ടുപോകാൻ വാഹനം ഏർപ്പാടാക്കിയതിനും വാടകയ്ക്ക് വീട് എടുത്തതിനുമാണ് ജസീറിന്റെ രണ്ടു സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: Crime News: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീർ, നൗഫൽ, നിയാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ അറസ്റ്റിലായ ജസീറാണ് പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിയായ പെൺകുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് യുവാവ് പീഡിപ്പിച്ചത്.
പെൺകുട്ടിയെ കൊണ്ടുപോകാൻ വാഹനം ഏർപ്പാടാക്കിയതിനും വാടകയ്ക്ക് വീട് എടുത്തതിനുമാണ് ജസീറിന്റെ രണ്ടു സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ കൊല്ലം കുണ്ടറയിൽ വിളിച്ചുവരുത്തിയ ശേഷം കാറിൽ കടത്തികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Also Read: Viral Video: ക്ലാസ് മുറിയിൽ പെൺകുട്ടികൾ തമ്മിൽ ഉഗ്രൻ പോര്, വീഡിയോ വൈറൽ
ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ജനുവരി 18 നാണ് പെൺകുട്ടിയെ കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പരാതി ലഭിച്ച പോലീസ് പെൺകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ജസീറുമായുള്ള പെൺകുട്ടിയുടെ സൗഹൃദം കണ്ടെത്തിയത്. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കഴിഞ്ഞ ദിവസം പാലോടുള്ള വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...