Viral Video: ക്ലാസ് മുറിയിൽ പെൺകുട്ടികൾ തമ്മിൽ ഉഗ്രൻ പോര്, വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സ്‌കൂളിൽ മൂന്ന് പെൺകുട്ടികൾ തമ്മിൽ നടക്കുന്ന മുട്ടനടി.  ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്. 

Written by - Ajitha Kumari | Last Updated : Jan 23, 2023, 02:30 PM IST
  • സ്‌കൂളിൽ മൂന്ന് പെൺകുട്ടികൾ തമ്മിൽ നടക്കുന്ന മുട്ടനടി
  • വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്
Viral Video: ക്ലാസ് മുറിയിൽ പെൺകുട്ടികൾ തമ്മിൽ ഉഗ്രൻ പോര്, വീഡിയോ വൈറൽ

Viral Video: ഒരു ക്ലാസ് മുറി എന്നൊക്കെ പറയുമ്പോൾ അറിവും വിവേകവും കുട്ടികൾക്ക് ലഭിക്കുന്ന ഒരിടം.  അങ്ങനാണല്ലോ നമ്മുടെ സങ്കൽപം. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ ആ വിചാരം നമ്മൾ ശരിക്കും തിരുത്തി കുറിക്കും.  മൂന്നു പെൺകുട്ടികളുടെ മുട്ടനടിയാണ് വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  ശരിക്കും മൂന്നുംകൂടി ക്ലാസ് മുറി യുദ്ധക്കളമാക്കിയിരിക്കുകയാണ്.  ഇതിൽ രണ്ടു പെൺകുട്ടികൾ ചേർന്ന് ഒരു പെൺകുട്ടിയെ ആക്രമിക്കുകയാണ്.  ഒറ്റയ്ക്കുള്ള പെൺകുട്ടിയും അത്ര കുറവല്ല.  അവർ രണ്ടുകൈകൊണ്ടും രണ്ടു പെൺകുട്ടികളുടെ മുടിക്കുത്തിൽ പിടിച്ചിരിക്കുകയാണ്.  പല തരത്തിലുള്ള രസകരവും അത്ഭുതവും ഭയാനകവുമായ വീഡിയോ പങ്കുവെയ്ക്കുന്ന സോഷ്യൽ മീഡിയയിൽ കണ്ട ഈ വീഡിയോ തികച്ചും വ്യത്യസ്തമാണ്. 

Also Read: Viral Video: സിംഹങ്ങൾ കൂട്ടത്തോടെ പോത്തിന് പിന്നാലെ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാൺപൂരിലെ ഒരു പ്രശസ്ത സ്‌കൂളിൽ നിന്നുമുള്ള  ഒരു വീഡിയോയാണ് ഇതെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. പെൺകുട്ടികളുടെ തല്ലിനിടയിൽ മറ്റ് വിദ്യാർത്ഥികൾ വന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുമുണ്ട്. എന്നിട്ടും മൂന്നും പിടിവിടാനുള്ള ഒരു ചിന്തയുമില്ല.  മുട്ടനടി തുടരുന്നത് നമുക്ക് വീഡിയോയിൽ കാണാൻ കഴിയും.  വീഡിയോ കാണാം,,,

 

Also Read: Viral Video: നടുറോഡിൽ വച്ച് കാമുകൻ കാമുകിയോട് കാണിച്ചത് കണ്ടോ..? വീഡിയോ വൈറലാകുന്നു

വീഡിയോ കുറച്ചു പഴക്കമുള്ളതാണെങ്കിലും സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോയ്ക്ക് ഇപ്പോൾ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ഒപ്പം വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്. 93.3k ലൈക്‌സാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News