പെരുമണ്ണ: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽനിന്ന്‌ വിളിച്ചിറക്കി പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. സംഭവം നടന്നത് പെരുമണ്ണ മുണ്ടുപാലത്താണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവിന് തടവും പിഴയും


മുണ്ടുപാലം പൊന്നാരിത്താഴം മയൂരംകുന്ന്‌ റോഡ്‌ വളയംപറമ്പിൽ വാടകയ്ക്ക്‌ താമസിക്കുന്ന കോഴിക്കോട്‌ ഗവ. ആർട്‌സ്‌ കോളേജ്‌ കോയവളപ്പ്‌ എരഞ്ഞിക്കൽ അബൂബക്കർ, മകനായ ഷാഫിർ എന്നിവർക്ക് വെട്ടേറ്റ സംഭവത്തിലാണ് അയൽവാസിയടക്കം മൂന്നുപേരെ പന്തീരാങ്കാവ്‌ പോലീസും സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ചേർന്ന്‌ പിടികൂടിയത്.


Also Read: മെയ് മാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ലക്ഷ്മി കൃപയാൽ ഇവർക്ക് ലഭിക്കും സമ്പൽസമൃദ്ധി!


പെരുമണ്ണ മുണ്ടുപാലം വളയംപറമ്പ്‌ ഷനൂബ്‌, പന്തീരാങ്കാവ്‌ വള്ളിക്കുന്ന്‌ വെണ്മയത്ത്‌ രാഹുൽ, പന്തീരാങ്കാവ്‌ പന്നിയൂർക്കുളം തെക്കേതാനിക്കാട്ട്‌ റിഷാദ്‌ എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്.  സംഭവം നടന്നത് വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു. ബെല്ലടിച്ച്‌ വീട്ടുകാരെ വിളിച്ചുണർത്തിയ അക്രമികൾ കൊടുവാളുകൊണ്ട്‌ ഷാഫിറിനെ ആദ്യം വെട്ടുകയായിരുന്നു.   ഇത് തടുക്കുന്നതിനിടെയാണ്‌ അബൂബക്കറിന്‌ വെട്ടേറ്റത്‌. ഷാഫിറിന്‌ കഴുത്തിനും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്‌. അബൂബക്കറിന്‌ കൈപ്പത്തിയിലും നെഞ്ചത്തുമാണ്‌ വെട്ടേറ്റിരിക്കുന്നത്.  സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട അക്രമികളെ വ്യാഴാഴ്ച വൈകീട്ട്‌ കോഴിക്കോട്‌ മാങ്കാവിലെ സ്വകാര്യ ആശുപത്രിക്ക്‌ സമീപമുള്ള ലോഡ്‌ജിൽനിന്നാണ് പോലീസ്‌ പിടികൂടിയത്‌.


Also Read: വർഷങ്ങൾക്ക് ശേഷം ഇടവ രാശിയിൽ ഗജലക്ഷ്മി രാജയോഗം; വരുന്ന 12 ദിവസം ഈ രാശിക്കാർ മിന്നിത്തിളങ്ങും!


 


പന്തീരാങ്കാവ്‌ പോലീസ്‌ ഇൻസ്പെക്ടർ കെ.പി. വിനോദ്‌ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെ പ്രതികളിലൊരാളായ ഷനൂബിന്‌ ഷാഫിറിനോടുള്ള വ്യക്തിവൈരാഗ്യം മനസ്സിലാക്കിയ പോലീസ്‌ തിരച്ചിൽ നടത്തിയെങ്കിലും മൊബൈൽഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്തിരുന്നതിനാൽ ഇയാളെ കണ്ടെത്താനായില്ല. തുടർന്നുള്ള അന്വേഷണത്തിലാണ്‌ റിഷാദിനെ പന്തീരാങ്കാവിൽ വെച്ച്‌ പിടികൂടുന്നത്‌. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു രണ്ടുപേർ പോകാനിടയുള്ള സ്ഥലങ്ങളിൽ പോലീസ്‌ രഹസ്യനിരീക്ഷണം നടത്തിയത്. 


Also Read: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!


തുടർന്ന് മാങ്കാവിലുള്ള സ്വകാര്യ ലോഡ്‌ജിൽ വ്യാജരേഖകൾ ഉപയോഗിച്ച്‌ പ്രതികൾ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്‌. പിടിയിലായ ഷനൂബ്‌ ഒട്ടേറെ കേസുകളിലെ പ്രതിയാണ്.  അബൂബക്കറിന്റെ അയൽവാസിയാണ്‌ ഷനൂബ്‌.  അറസ്റ്റിലായ മറ്റു രണ്ടുപേർ ഷനൂബിന്റെ സുഹൃത്തുക്കളാണ്‌. വേങ്ങര-കോഴിക്കോട്‌ റൂട്ടിലെ ബസ്‌ കണ്ടക്ടറാണ്‌ ഷാഫിർ. വാഹനത്തിൽ പച്ചക്കറി വിൽപ്പന നടത്തുന്ന ജോലിയാണ്‌ അബൂബക്കറിന്‌. ഷാഫിറും അബൂബക്കറും കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.