തൃക്കാക്കര: തൃക്കാക്കരയിൽ തെരുവ് നായകളെ കൊന്ന സംഭവത്തിൽ കുഴിച്ചിട്ട  30തിലധികം നായകളുടെ ജഡം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടർന്ന ഇവ പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പൊലീസിന് നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തില്‍ ഇടപെട്ട ഹൈക്കോടതി അമിക്യസ്ക്യുറിയെ നിയമിച്ചിരുന്നു.  ഇവരുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ വാഹന ഉടമയുടെ മോഴിയെടുത്തപ്പോഴാണ് മറവ് ചെയ്തത് തൃക്കാക്കര നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിലാണെന്ന് അറിയുന്നത്.  മാലിന്യസംഭരണ കേന്ദ്രത്തില്‍ മൂന്ന് നായകളെ കണ്ടെത്താനെത്തിയ അന്വേഷണ സംഘത്തിന് മുപ്പതിലധികം ജ‍ഡങ്ങളാണ് ലഭിച്ചത്.


ALSO READ: Karuvannur bank loan scam: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തം​ഗം തൂങ്ങിമരിച്ചു


നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂട്ടത്തോടെ നായകളെ കൊന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. വിഷം കുത്തിവെച്ചാണോ കൊന്നതെന്നറിയാല്‍ ലഭിച്ച ജഡങ്ങലെല്ലാം  പോസ്റ്റുമാര്‍ട്ടത്തിനയച്ചു.


ALSO READ: Karuvannur bank loan scam: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിറക്കി ഡിജിപി


ഹൈല്‍ത്ത് ഇന്‍സ്പകറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നായകളെ പിടികൂടിയതെന്ന് ഡ്രൈവറുടെ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ  അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നായകളെ പിടികൂടിയവരെകുറിച്ച് വിവരം ലഭിച്ചുവെന്നാണ് സൂചന. വൈകാതെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതിനിടെ നഗരസഭ ഭരണസമിതിയുടെ അനുവാദത്തോടെയാണ് നായകളെ കൊന്നതെന്നാരോപിച്ച് പ്രതിപക്ഷം നഗരസഭ ഉപരോധിച്ചു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.