തൃശൂര്‍: കുന്നംകുളം കീഴൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകള്‍ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. അമ്മയുടേയും അച്ഛന്റെയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും തട്ടിയെടുക്കാനായിരുന്നു മകൾ ഇന്ദുലേഖ ഇങ്ങനൊരു ക്രൂരകൃത്യം ചെയ്തത്. മാതാപിതാക്കളെ കൊല്ലാനായി ഇന്ദുലേഖ ഇരുവർക്കും നൽകിയ ചായയിൽ വിഷം ചേർത്ത് നൽകുകയായിരുന്നു.  ചായ അമ്മ രുഗ്മിണി കുടിച്ചെങ്കിലും രുചിയിൽ ചെറിയ വ്യത്യാസം തോന്നിയ അച്ഛൻ കുടിച്ചില്ല.  വിഷം ഉള്ളിൽ ചെന്നതോടെ 'അമ്മ രുഗ്മിണിയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ഇതിനെ തുടർന്ന് ആശുപതിയിലെത്തിച്ച രുഗ്മിണി ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.  പാറ്റയെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനിയാണ് ഇന്ദുലേഖ ചായയിൽ ചേർത്ത് മാതാപിതാക്കൾക്ക് കൊടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തൃശൂരിൽ സ്വത്തിന് വേണ്ടി മകൾ അമ്മയെ വിഷം കൊടുത്ത് കൊന്നു


ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  അസുഖ ബാധിതയാണെന്ന് കാണിച്ചായിരുന്നു ഇന്ദുലേഖ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രുക്മിണിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കള്ളി പുറത്തായത്.  പരിശോധനയിൽ  വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസ് വീട്ടിലുണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്യുകയും ചെയ്തു.  ആ സമയം ചായയിലെ രുചിമാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛന്‍ പറഞ്ഞതോടെ പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയും തുടര്‍ന്ന് മകളായ ഇന്ദുലേഖയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതപ്പോഴാണ് വിവരം പുറത്താകുന്നത്. 


Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ 


ചോദ്യം ചെയ്യലിൽ അമ്മയ്ക്ക് വിഷം കൊടുത്തതായി ഇന്ദുലേഖ സമ്മതിച്ചു. ഇന്ദുലേഖയും കുട്ടികളും അച്ഛനും അമ്മയ്ക്കുമൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. വിദേശത്തായിരുന്ന ഇന്ദുലേഖയുടെ ഭര്‍ത്താവ് അടുത്തിടെ നാട്ടിലെത്തിയിരുന്നു. ഇന്ദുലേഖയ്ക്ക് ഭർത്താവ് അറിയാതെ എട്ട് ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു അത് വീട്ടാനായി മാതാപിതാക്കളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.  ഇന്നലെ കസ്റ്റഡിയിലെടുത്ത ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും ഒപ്പം ഇന്ദുലേഖയ്ക്ക് ഇത്രയും കടം എങ്ങനെ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.