പാലക്കാട്: സ്റ്റേഷനിൽ കാപ്പാ കേസിൽ അറസ്റ്റിലായ  പ്രതിയില്‍ നിന്ന്  പേന അടിച്ച് മാറ്റിയ തൃത്താല എസ്എച്ച് ഒയ്ക്കെതിരെ വകുപ്പുതല നടപടി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിലാണ് പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ടത്.  60,000 രൂപയുടെ മോണ്ട് ബ്ലാങ്ക് പേന സിഐ കൈക്കലാക്കിയെന്നാണ് പരാതി. തൃത്താല പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ. വിജയകുമാരനെതിരേയാണ് പരാതി. ഇയാൾക്കെതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പാലക്കാട് ജില്ലാ പോലീസ് മേധാവി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി.സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്.എച്ച്.ഒ തന്റെ കൈയിലുണ്ടായിരുന്ന 60,000 രൂപ വിലയുള്ള പേന കൈക്കലാക്കിയെന്നും റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ഇത് തിരികെനല്‍കിയില്ലെന്നുമായിരുന്നു പരാതി- പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി ഫൈസല്‍ തടത്തിലകത്താണ് പരാതി നൽകിയത്.


ALSO READ: Shot Dead: തൊടുപുഴയിൽ ഗൃഹനാഥൻ വെടിയേറ്റു മരിച്ച നിലയിൽ


 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പേന വാങ്ങിവെച്ചകാര്യം ജി.ഡി. എന്‍ട്രിയില്‍ രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി. തുടര്‍ന്നാണ് എസ്.എച്ച്.ഒ.ക്കെതിരേ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇയാളെ ജോലിയിൽ നിന്ന് വരെ നീക്കാനാണ് സാധ്യത. നേരത്തെ കാഞ്ഞിരപ്പള്ളിയിൽ മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.