തൃത്താല: തൃത്താല പീഢനക്കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ.  മുഹമ്മദ്(ഉണ്ണി) ആണ്  അറസ്റ്റിലായത്. കറുകപ്പുത്തൂർ സ്വദേശിയാണ് ഇയാൾ. ചാലിശ്ശേരി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.


ഇയാൾക്കെതിരെ രണ്ട് പോക്സോ കേസുകളാണ് ചുമത്തുന്നത്. നേരത്തെ കേസിലെ അഭിലാഷ്,നൌഫൽ എന്നിവരാണ് അറസ്റ്റിലായത്. സിന്തറ്റിക് ഡ്രഗ് അടക്കം ഉപയോഗിച്ച് പെൺകുട്ടിയൈ ലൈംഗീകമായി പീഢിപ്പിച്ചു എന്നാണ് കേസ്