അട്ടപ്പാടിയിൽ ആദിവാസി ബാലന് മർദ്ദനം; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ
രണ്ട് മക്കളുടെ അമ്മയായ രഞ്ജിത ഭർത്താവിനെയും മൂത്ത കുഞ്ഞിനേയും ഉപേക്ഷിച്ച് കുറച്ചു കാലങ്ങളായി ഉണ്ണികൃഷ്ണനോടൊപ്പം ഗൂളിക്കടവ് മാർക്കറ്റ് റോഡിൽ വാടകക്ക് താമസിക്കുകയായിരുന്നു
പാലക്കാട്: ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു.അട്ടപ്പാടി ഒസത്തിയൂർ സ്വദേശി ബാലനാണ് ക്രൂരമായി പൊള്ളലും, മർദ്ദനവുമേറ്റത്. സംഭവത്തിൽ ഓസത്തിയൂർ ഊരിലെ രഞ്ജിതയും സുഹൃത്ത് പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മക്കളുടെ അമ്മയായ രഞ്ജിത ഭർത്താവിനെയും മൂത്ത കുഞ്ഞിനേയും ഉപേക്ഷിച്ച് കുറച്ചു കാലങ്ങളായി ഉണ്ണികൃഷ്ണനോടൊപ്പം ഗൂളിക്കടവ് മാർക്കറ്റ് റോഡിൽ വാടകക്ക് താമസിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ഇളയ മകനാണ് ക്രൂരമായ മർദ്ദനമേറ്റത്.
മദ്യപിച്ചെത്തി നിരന്തരം ബാലനെ രണ്ടാനച്ചൻ മർദ്ദിച്ചിരുന്നു. ഇതിന് അമ്മയും കൂട്ടുനിന്നു. നിലത്ത് വെച്ചിരുന്ന സ്റ്റൗവിൽ അമ്മയും രണ്ടാനച്ചനും ബാലന്റെ കാല് പൊള്ളിക്കുകയായിരുന്നു. പ്ലാസ്റ്റിക് വയറുക്കൊണ്ട് മർദ്ദിക്കുകയും ചെയ്തു. കുട്ടിക്ക് മർദ്ദനമേറ്റ വിവരം അറിഞ്ഞ് മുത്തശ്ശനാണ് കുട്ടിയെ ഊരിലേക്ക് കൊണ്ടുപോയത്. തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...