എറണാകുളം:  Tripunithura Sexual Abuse Case: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേ‍ർ കൂടി പിടിയിൽ. സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകനായ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവെച്ചതിനാണ് ഇവർക്കെതിരെ നടപടി. കുട്ടിയെ പീഡിപ്പിച്ച അധ്യാപകനായ കിരൺ നേരത്തെ അറസ്റ്റിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Honeytrap Case : മലപ്പുറത്ത് വ്‌ളോഗര്‍ ദമ്പതിമാരുടെ ഹണിട്രാപ്പിൽ ഉന്നതൻ കുടുങ്ങി; തട്ടിയെടുത്തത് 23 ലക്ഷം


കലോത്സവത്തിൽ പങ്കെടുക്കാനായി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയ വിദ്യാർത്ഥിനിയെയാണ് അധ്യാപകൻ ലൈംഗികഅതിക്രമണത്തിന് വിധേയയാക്കിയത്.  ഈ വിവരം  സഹപാഠികളോട് കുട്ടി പങ്കുവെച്ചതോടെയാണ് പുറത്തറിഞ്ഞതും പോലീസ് കേസെടുത്തതും.  സംഭവം നടന്നത് കഴി‍‍ഞ്ഞ ബുധനാഴ്ചയായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് പൊന്നുരുന്നിയിലേക്ക്  കുട്ടി പോയത്. 


Also Read: Richest Zodiac Sign: ജന്മം കൊണ്ടേ കോടിപതികൾ ആയിരിക്കും ഈ രാശിക്കാർ, കുബേരന്റെ അനുഗ്രഹം ഇവർക്ക് എപ്പോഴും ഉണ്ടാകും! 


രാത്രി തിരിച്ചുവരുന്നതിനിടെയാണ്  അധ്യാപകന്റെ ഭാഗത്തുനിന്നും ലൈംഗികാതിക്രമമുണ്ടായതെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. കുട്ടിയോട് ലൈംഗികച്ചുവയോട് കൂടി സംസാരിച്ച അധ്യാപകൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ഈ വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന്  ഭീഷണിപ്പെടുത്തുകയുമായിരുന്നു.  ഈ വിവരം തൊട്ടടുത്ത ദിവസം തന്നെ സ്കൂൾ അധികൃതർ അറിഞ്ഞെങ്കിലും അവർ ഇത് മറച്ചുവെയ്ക്കുകയായിരുന്നു.  പിന്നീട് ഈ വിവരം കുട്ടി സഹപാഠികളോട് പങ്കുവെച്ചതോടെയാണ് വിവരം പോലീസ് അറി‍ഞ്ഞതും കേസായതും. 


Also Read: കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ വന്ന മൂർഖനു മുന്നിൽ കൊടുങ്കാറ്റു പോലെ അമ്മ കോഴി..! വീഡിയോ കാണാം


സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾകൾ നടത്തിയ ശക്തമായ പ്രതിഷേധത്തോടെ നാടുവിട്ട അധ്യാപകനെ നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്.  ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അധ്യാപകനായ കിരൺ ഇതാദ്യമായല്ല മുൻപും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ