Honeytrap Case : മലപ്പുറത്ത് വ്‌ളോഗര്‍ ദമ്പതിമാരുടെ ഹണിട്രാപ്പിൽ ഉന്നതൻ കുടുങ്ങി; തട്ടിയെടുത്തത് 23 ലക്ഷം

വ്‌ളോഗര്‍  തൃശൂര്‍ കുന്നംകുളം സ്വദേശിനി റാഷിദയും ഭര്‍ത്താവ് നാലകത്ത് നിഷാദുമാണ് അറസ്റ്റിലായത്.   

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 05:44 PM IST
  • കൽപകഞ്ചേരി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
  • വ്ലോഗറായ തൃശൂര്‍ കുന്നംകുളം സ്വദേശിനി റാഷിദയും ഭര്‍ത്താവ് നാലകത്ത് നിഷാദുമാണ് അറസ്റ്റിലായത്.
  • സാമ്പത്തികമായി ഭദ്രതയുള്ള അറുപത്തിയെട്ടുകാരനെ കെണിയല്‍പ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
  • ഭർത്താവിന്റെ സഹായത്തോടെയും അറിവോടെയും റാഷിദ 68 ക്കാരനുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
 Honeytrap Case : മലപ്പുറത്ത് വ്‌ളോഗര്‍ ദമ്പതിമാരുടെ ഹണിട്രാപ്പിൽ ഉന്നതൻ കുടുങ്ങി; തട്ടിയെടുത്തത് 23 ലക്ഷം

മലപ്പുറത്ത് ഉന്നതനെ പ്രണയം നടിച്ച് ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം തട്ടിയെടുത്ത വ്‌ളോഗറും ഭര്‍ത്താവും അറസ്റ്റിൽ. കൽപകഞ്ചേരി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  വ്‌ളോഗറായ തൃശൂര്‍ കുന്നംകുളം സ്വദേശിനി റാഷിദയും ഭര്‍ത്താവ് നാലകത്ത് നിഷാദുമാണ് അറസ്റ്റിലായത്. സാമ്പത്തികമായി ഭദ്രതയുള്ള അറുപത്തിയെട്ടുകാരനെ കെണിയല്‍പ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഭർത്താവിന്റെ സഹായത്തോടെയും അറിവോടെയും റാഷിദ 68 ക്കാരനുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

പ്രണയ ബന്ധത്തിൽ ആയതിന് ശേഷം യാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. തുടർന്ന് ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് പണം തട്ടിയെടുത്തത്. ഒരു വർഷം കൊണ്ടാണ് പല തവണകളായി 23 ലക്ഷത്തോളം രൂപ കെക്കലാക്കിയത്. പണം നല്‍കിയില്ലെങ്കില്‍ അപമാനിക്കുമെന്നും വീട്ടില്‍ വിവരം അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. 23 ലക്ഷം നൽകിയതിന് ശേഷവും പണം ആവശ്യപ്പെടുന്നത് റാഷിദ തുടർന്നു.

ALSO READ: Crime News: കോഴിക്കോട് ആഡംബര കാറിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടികൂടി; 2 പേർ അറസ്റ്റിൽ

68 കാരന്റെ കൈയിൽ നിന്നും    നഷ്ടമാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്.  തുടർന്ന് കുടുംബം കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. തുടര്‍ന്നു കല്‍പകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ ഇവരുടെ തൃശൂര്‍ കുന്നംകുളത്തെ വീട്ടില്‍വെച്ച് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതി നിഷാദിനെ തിരൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News