Tripura Gang Rape: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ  ത്രിപുരയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഈ മാസം രണ്ടാം തിയതിയാണ് സംഭവം നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അക്രമികള്‍  കാറില്‍ കയറ്റി രാജർബാഗ് പ്രദേശത്തേക്ക് കൊണ്ടുപോയി, അവിടെ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 


Also Read:  Kollam Sudhi: കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും ചിരിയിലൂടെ തോൽപ്പിച്ച കലാകാരൻ; നോവായി കൊല്ലം സുധി 


സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരില്‍ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഫേസ്ബുക്ക് സുഹൃത്താണ് പോലീസ് കാസ്റ്റഡിയിലായത്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട 21 കാരനായ സുഹേൽ മിയയാണ് അറസ്റ്റിലായത്. ആർകെ പുർ വനിതാ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 


Also Read:  Odisha Train Accident: ഒ‍ഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിലൂടെയാണ് പെൺകുട്ടി പ്രതിയുമായി സൗഹൃദത്തിലായത്. പിന്നീട് ഇയാള്‍ ടെപാനിയ ഇക്കോ പാർക്കിൽ കണ്ടുമുട്ടാനായി പെണ്‍കുട്ടിയെ ക്ഷണിച്ചു. അവിടെ പെണ്‍കുട്ടിയുടെ എതിർപ്പ് അവഗണിച്ച് അവളുടെ ചില ഫോട്ടോകൾ ക്ലിക്ക് ചെയ്തു. താൻ ബ്ലാക്ക്‌മെയിൽ ചെയ്യപ്പെടുകയാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവിടെ ഇയാള്‍ക്കൊപ്പം രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു.  മൂന്ന് യുവാക്കൾ അവളെ മൂർച്ചയുള്ള ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പാർക്കിനുള്ളിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് വിധേയയാക്കുകയുമായിരുന്നു. 
പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ രാജർബാഗ് മോട്ടോർ സ്റ്റാൻഡ് പരിസരത്ത്  റോഡരികിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. 


പീഡനത്തിന്  ഇരയായ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി തന്‍റെ കുടുംബത്തോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച ആർകെ പുർ വനിതാ പോലീസ് സ്റ്റേഷനിൽ ഒരു പ്രത്യേക എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.


 "തന്‍റെ കൊച്ചുമകളെ ഒരു കൂട്ടം മുസ്ലീം യുവാക്കൾ കുടുക്കുകയായിരുന്നു. ആദ്യം, കുറ്റാരോപിതനായ വ്യക്തി തന്‍റെ വ്യക്തിത്വം മറച്ചുവെക്കുകയും താൻ ഹിന്ദുവാണെന്ന് അവളോട് പറയുകയും ചെയ്തു. ടെപാനിയ ഇക്കോ പാർക്കിൽ കണ്ടുമുട്ടാൻ അയാള്‍ പ്രേരിപ്പിച്ചു. അയാളുടെ യഥാർത്ഥ ഐഡന്‍റിറ്റിയെക്കുറിച്ച് അറിഞ്ഞപ്പോൾ അവൾ വീട്ടിലേയ്ക്ക് മടങ്ങാൻ ശ്രമിച്ചു, പക്ഷേ അവനും അവന്‍റെ രണ്ട് കൂട്ടാളികളും അവളെ ഭീഷണിപ്പെടുത്തുകയും കുറ്റകൃത്യം ചെയ്യുകയും ചെയ്തു,"  സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. 


സംഭവത്തിന് തൊട്ടുപിന്നാലെ, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരൺ മഞ്ചയുമായി ബന്ധപ്പെട്ട പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പെൺകുട്ടിയെ കണ്ടുമുട്ടാനായി പ്രതി തന്‍റെ യാഥാര്‍ത്യം മറച്ചുവെച്ചതായി ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ അവകാശപ്പെട്ടു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.