Mumbai: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സീരിയല്‍ താരം തുനിഷ ശര്‍മ്മയുടെ മരണത്തിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മുംബൈ പൊലീസ്. നടിയുടെ മരണവുമായി ബന്ധപ്പെട്ട്  പൊലീസ് കഴിഞ്ഞ ദിവസം സീരിയല്‍ താരം ഷീസൻ മുഹമ്മദ് ഖാനെ കസ്റ്റഡിയില്‍ എടുത്തിരുന്നു


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഈ കേസില്‍ അറസ്റ്റിലായ നടന്‍ ഷീസൻ മുഹമ്മദ് ഖാന്‍ ഒരു നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുകയാണ്. ഇരുവരും പരസ്പരം പ്രണയത്തിലായിരുന്നുവെങ്കിലും വ്യത്യസ്ത മതമാണ് എന്ന കാരണത്താല്‍  അടുത്തിടെ ഈ ബന്ധത്തില്‍ നിന്നും താന്‍ അകലം പാലിച്ചിരുന്നതായി ഷീസന്‍ വെളിപ്പെടുത്തി. അന്നുമുതൽ തുനിഷ തുടർച്ചയായി പ്രശ്‌നത്തിലായിരുന്നു. ഇക്കാരണത്താൽ, കഴിഞ്ഞ ഡിസംബർ 16 ന് തുനിഷയ്ക്ക്  Anxiety Attack ഉണ്ടായിരുന്നു. തുടർന്ന് തുനിഷയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കൂടാതെ, ഷീസൻ തന്നെ ചതിച്ചതായി തുനിഷ ആശുപത്രിയിൽ വച്ച് അമ്മയോട് പറയുകയും ചെയ്തിരുന്നു.


Also Read:  BF.7 Update: കോവിഡ് ഭീതി, പുതുവത്സരത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം 


അതുകൂടാതെ, തുനിഷ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ഷീസന്‍ വ്യക്തമാക്കി. ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസം മുന്‍പ് തുനിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെങ്കിലും ആ സമയത്ത് താന്‍തന്നെ രക്ഷപെടുത്തിയെന്നും പിന്നീട് തുനിഷയുടെ അമ്മയെ വിവരം അറിയിച്ചുവെന്നും ഷീസന്‍ പൊലീസിനോട് പറഞ്ഞു.  


Also Read:  Vinayaka Chaturthi 2022: ഈ വര്‍ഷത്തെ അവസാന വിനായക ചതുർത്ഥി വ്രതം ഇന്ന്, ശുഭ മുഹൂര്‍ത്തവും ആരാധനാ രീതിയും അറിയാം
 
അതുകൂടാതെ, തുനിഷയുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള കാരണവും ഷീസന്‍ വെളിപ്പെടുത്തി.  ഇരുവരും വ്യത്യസ്‌ത മതത്തിൽപ്പെട്ടവരാണെന്നും പ്രായത്തിൽ വലിയ വ്യത്യാസമുണ്ടെന്നും ഷീസന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഇയാളുടെ മൊഴി പൊലീസ് അംഗീകരിയ്ക്കുന്നില്ല, എന്ന് മാത്രമല്ല,  ഈ സംഭവത്തില്‍ ഷീസന്‍റെ കുടുംബത്തിനും പങ്കുണ്ട്, എന്നും താരത്തിന് മറ്റ് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ട് എന്നും പോലീസ് പറയുന്നു. 
 
മകളെ ചതിച്ച ഷീസന് കടുത്ത ശിക്ഷ നല്‍കണം എന്നാണ് തുനിഷയുടെ അമ്മ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.  എന്‍റെ മകൾ ഇപ്പോൾ എന്നോടൊപ്പമില്ല, അവളെ എനിക്ക് നഷ്ടപ്പെട്ടു, കുറ്റാരോപിതനായ ഷീസന് ശിക്ഷ ലഭിക്കണം. ഇതാണ് തന്‍റെ ആവശ്യം. പൊലീസിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ട്, അവർ തങ്ങളുടെ അന്വേഷണം ശരിയായി നടത്തും, തുനിഷയുടെ അമ്മ പറയുന്നു.


അതേസമയം, തുനിഷ ശര്‍മ്മയുടെ ആത്മഹത്യ ലൗ ജിഹാദാണെന്ന മഹാരാഷ്ട്രാ മന്ത്രി ഗിരീഷ് മഹാരാജന്‍റെ വാദത്തെ പൊലീസ് തള്ളിക്കളഞ്ഞു. കൂടാതെ, തുനിഷയുടേയും ഷീസിന്‍റേയും ഫോണ്‍ കോളുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.  ഇരുവരും രണ്ടാഴ്ച മുമ്പാണ് വേര്‍പിരിഞ്ഞത്. തുടര്‍ന്നാണ് തുനിഷ ആത്മഹത്യ ചെയ്ത്. മറ്റൊരു ബന്ധത്തിന്‍റെയോ ബ്ലാക്ക്‌മെയിലിംഗിന്‍റെയോ ലൗ ജിഹാദിന്‍റെയോ സാധ്യതകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.