മുളന്തുരുത്തി: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത സമീപവാസികളായ യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. വെട്ടിക്കല്‍ പാറമല കോളനി പാറമലയില്‍ രാജേഷ്, സഹോദരന്‍ ദശരഥന്‍, മകന്‍ അനീഷ് എന്നിവരെയാണ് മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിവാഹശേഷവും പ്രണയബന്ധത്തിൽ നിന്നും പിന്മാറിയില്ല; 17 കാരിയെ കൊന്ന അച്ഛൻ അറസ്റ്റിൽ


ക്രിസ്മസ് ദിനത്തില്‍ അക്രമിസംഘത്തില്‍പെട്ടവര്‍ തമ്മില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത സമീപവാസികളെയാണ് ഇവർ ആക്രമിച്ചത്.  പാറമല കോളനിക്കു സമീപം താമസിക്കുന്ന വെട്ടിക്കല്‍ ഓലിയില്‍ രതീഷ്, സഹോദരന്‍ രാജേഷ് എന്നിവര്‍ വടിവാളും മുളകുപൊടിയും ഉപയോഗിച്ചുള്ള ആക്രമണത്തിനിരയായി നിലവിൽ ആശുപത്രിയിലാണ്. ക്രിസ്മസ് ദിനത്തില്‍ ലഹരി വില്പനക്കാര്‍ തമ്മില്‍നടന്ന സംഘര്‍ഷത്തിനിടെ ഉച്ചത്തില്‍ അസഭ്യങ്ങള്‍ വിളിച്ചതോടെ കോളനിക്കു സമീപം താമസിക്കുന്ന രതീഷും രാജേഷും ഇത് ചോദ്യംചെയ്യുകയായിരുന്നു. 


Also Read: രാഹു സംക്രമണത്തോടെ പുതുവർഷത്തിൽ ഈ രാശിക്കാർ തിളങ്ങും, നിങ്ങളും ഉണ്ടോ?


ഇതോടെ ലഹരിമാഫിയ സംഘത്തില്‍ പെട്ടവര്‍ വടിവാളും മുളകുപൊടിയും ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ യോഗം ചേര്‍ന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.