ആലപ്പുഴ: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ വഴി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രണ്ട് പേർ പിടിയിൽ. ചങ്ങനാശ്ശേരി സ്വദേശികളെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്. വള്ളികുന്നം സ്വദേശിയായ വീട്ടമ്മയാണ് പരാതി നൽകിയത്. ചങ്ങനാശ്ശേരി കങ്ങഴ സ്വദേശി സിയാദ് (35), ഇയാളുടെ കൂട്ടുകാരനും അയൽവാസിയുമായ അബ്ദുൾ സലാം (39) എന്നിവരാണ് പ്രതികൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിലെ ഒന്നാം പ്രതിയായ സിയാദിന്റെ കൂട്ടുകാരനായിരുന്നു പരാതിക്കാരിയുടെ ഭർത്താവ്. ഈ അടുപ്പം വെച്ചാണ് പ്രതി വീട്ടമ്മയുമായി പരിചയപ്പെട്ടത്. തുടർന്ന് വീട്ടമ്മയുടെ ഭർത്താവുമായി പ്രതികൾ തെറ്റിപ്പിരിഞ്ഞതിനെത്തുടർന്ന് ഇവർ വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. 


Also Read: ലഹരിക്കേസിൽ മകൻ പിടിയിൽ; ജീവനൊടുക്കി അമ്മ


 


തുടർന്നാണ് വീട്ടമ്മ വള്ളികുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വള്ളികുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇഗ്നേഷ്യസ്, എസ് ഐ അജിത്ത്, സി പി ഒ മാരായ വിഷ്ണു, സാജൻ, ലാൽ, ജിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.