കൊച്ചി: എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ.  കൊച്ചി സിറ്റി പോലീസ് പിടികൂടി. തൃശ്ശൂര്‍ അരിപ്പാലം സ്വദേശി വെളിപ്പറമ്പ് വീട്ടില്‍ ആന്റണി നെല്‍വിന്‍ ഇരിങ്ങാലക്കുട സ്വദേശി മാങ്കാട്ടില്‍ വീട്ടില്‍ എം.യു. അമീഷ എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് മരണം


 


ഇവരിൽ നിന്നും വിൽപനക്കായി സൂക്ഷിച്ച 74 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. കുന്നുംപുറം അമൃതാ ഹോസ്പിറ്റല്‍ റോഡിലുള്ള ലോഡ്ജ് മുറി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ കെ.എസ്. സുദര്‍ശനന്റെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും ചേരാനെല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.


Also Read: വർഷങ്ങൾക്ക് ശേഷം ബുധാദിത്യ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!


 


പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊന്നു; സുഹൃത്ത് പിടിയിൽ 


ആശുപത്രിയില്‍ രോഗിയായ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.  സംഭവം നടന്നത് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ്.  മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം കോട്ടക്കുടിത്താഴത്ത് വീട്ടില്‍ സിംന ഷക്കീറിനെയാണ് കൊന്നത്. സംഭവത്തിൽ മൂവാറ്റുപുഴ വെസ്റ്റ് പുന്നമറ്റം കക്കടാശ്ശേരി തോപ്പില്‍ ഷാഹുല്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ രണ്ട് മക്കളും ആശുപത്രിയിലുണ്ടായിരുന്നു


Also Read: ഏപ്രിലിൽ 3 രാജയോഗങ്ങൾ; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം രാജകീയ ജീവിതവും!


 


സംഭവം നടന്നത് ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു.  ആശുപത്രിയിലെ മാതൃ-ശിശു പരിപാലന ബ്ലോക്കിലായിരുന്നു സംഭവം. വയറു വേദനയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പിതാവ് ഹസനെ കാണാനും കൂട്ടിരിക്കാനും മക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കൊല്ലപ്പെട്ട സിംന. മാതൃ-ശിശുപരിപാലന ബ്ലോക്കിനു മുന്നിലെ ചില്ല് വാതില്‍ തുറന്നെത്തുന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.