കൊച്ചി:  നഗരത്തിൽ സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടിടത്തു നിന്നായി 91.82 ഗ്രാം എംഡിഎംഎ പിടികൂടി. തയ്യല്‍ക്കടയുടെ മറവില്‍ ലഹരി കച്ചവടം നടത്തിയിരുന്ന തമ്മനം സന്തോഷിനെയാണ് സിറ്റി ഡാന്‍സാഫ് ടീമും പാലാരിവട്ടം പോലീസും ചേര്‍ന്ന് പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 15 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ


പാലാരിവട്ടം പള്ളിനട ഗ്രേസ് മാതാ സ്റ്റിച്ചിങ് സെന്ററില്‍ ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി സംഘം പരിശോധന നടത്തുകയും പരിശോധനയില്‍ 13.23 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തത്.  സോബിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ലഹരിമരുന്ന് നല്‍കുന്ന കലൂര്‍ പോണോത്ത് റോഡ് അഴകന്തറ ക്രോസ് റോഡിന് എതിര്‍വശത്ത് വാടകയ്ക്ക് താമസിക്കുന്ന കിഴക്കൂടന്‍ വീട്ടില്‍ ടില്ലു തോമസിന്റെ വീട്ടില്‍ നോര്‍ത്ത് പോലീസ് പരശോധന നടത്തി.  പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്നും 78.59 ഗ്രാം എംഡിഎംഎ അന്വേഷണ സംഘം കണ്ടെത്തി. ബസ് ഡ്രൈവറായ ഇയാളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നാണ് റിപ്പോർട്ട്.


Also Read: 7th Pay Commission: ജീവനക്കാരുടെ ആവശ്യം നിറവേറ്റി ഈ സർക്കാർ, ഡിഎ 3.75% വർദ്ധിപ്പിച്ചു


നോര്‍ത്ത് എസ്ഐടി എസ്. രതീഷ്, സീനിയര്‍ സിപിഒ ജയ, സിപിഒമാരായ ഉമേഷ് , ഉണ്ണികൃഷ്ണന്‍, എന്നിവരടങ്ങുന്ന സംഘമാണ് എംഡിഎംഎ പിടികൂടിയത്. സിറ്റി പോലീസ് കമ്മിഷണര്‍ എ. അക്ബറിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.