സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ അർബുദമാണ് സ്തനാർബുദം.
സ്തനാർബുദം സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ അർബുദമാണ്. മിക്ക സ്ത്രീകളും സ്തനാർബുദത്തിൻ്റെ ലക്ഷണങ്ങളെ അവഗണികാറാണ് പതിവ്. അവ ഹോർമോൺ വ്യതിയാനങ്ങളായി കണക്കാക്കും. ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു നോക്കാം
സ്തനത്തിലോ ചുറ്റുമോ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി തടിപ്പോ കട്ടിയോ അനുഭവപ്പെടുന്നത് സാധാരണ ലക്ഷണമാണ്.
ചുറ്റുമുള്ള ടിഷ്യുവിൽ നിന്ന് വ്യത്യസ്തമായി അനുഭവപ്പെടുന്ന സ്തനത്തിനകത്തോ ചുറ്റുപാടിലോ ഒരു പിണ്ഡം അല്ലെങ്കിൽ കട്ടിയാകുന്നത് ഒരു സാധാരണ ലക്ഷണമാണ്. വേദനയില്ലാത്ത കട്ടിയുള്ള വീക്കമാണ് സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണമായി പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്.
സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ പ്രകടമായ മാറ്റം കാണുക, നിറവ്യത്യാസമുണ്ടാകുക എന്നിവ കണ്ടാലും ഉടനെ ഡോക്ടറെ സമീപിക്കണം.
മറ്റൊരു സാധാരണ ലക്ഷണമാണ്, സ്തനത്തിന് ചുറ്റമുള്ള ചർമത്തിലെ നിറവ്യത്യാസം. ചര്‍മ്മം ചുവപ്പ് നിറമാവുകയോ, വല്ലാതെ ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുന്നതും ക്യാന്‍സര്‍ ലക്ഷണമാകാം.
കുടുംബത്തിൽ അടുത്ത ബന്ധുക്കൾക്ക് സ്താനാർബുദം വന്നിട്ടുള്ളവരും ലോബുലാർ കാർസിനോമ, atypical hyperplasia തുടങ്ങിയവ വന്നിട്ടുള്ളവർക്കും സ്തനാർബുദ സാധ്യത കൂടുതലാണ്. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.