Crime News: മുപ്പത് കോടി വിലവരുന്ന ആംബർഗ്രിസുമായി രണ്ടുപേർ അറസ്റ്റിൽ
ആംബര്‍ഗ്രിസുമായി രണ്ടുപേര്‍ അറസ്റ്റിൽ. ഏതാണ്ട് മുപ്പത് കോടി രൂപ വില വരുന്ന ആംബർഗ്രിസുമായി കണ്ണൂര്‍ സ്വദേശികളായ ഇസ്മയില്‍, അബദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്.
കണ്ണൂര്‍: ആംബര്‍ഗ്രിസുമായി രണ്ടുപേര്‍ അറസ്റ്റിൽ. ഏതാണ്ട് മുപ്പത് കോടി രൂപ വില വരുന്ന ആംബർഗ്രിസുമായി കണ്ണൂര്‍ സ്വദേശികളായ (Kannur Natives) ഇസ്മയില്‍, അബദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്.
ഇവർ നിലമ്പൂര്‍ ആംബർഗ്രിസ് നിലമ്പൂർ സ്വദേശിക്ക് വില്‍ക്കാന്‍ കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. അറസ്റ്റ് നടന്നത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്. സുഗന്ധദ്രവ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഈ തിമിംഗല ഛര്‍ദ്ദി കൈവശം വയ്ക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്.
Also Read: IPL Betting: ഐപിഎല്‍ വാതുവെപ്പ്: മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍
ഇത് ഈ വര്‍ഷത്തെ രണ്ടാമത്തെ ആംബര്‍ഗ്രിസ് വേട്ടയാണിത്. തൃശൂര്‍ ചേറ്റുവയില്‍ മുൻപ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുപ്പത് കോടി വരെ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടിയിരുന്നു. അന്ന് പിടികൂടിയത് 18 കിലോ ആംബര്‍ഗ്രിസാണ്.
ഈ ആംബർഗ്രിസ് സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള വസ്തുവാണ്. ഈ വസ്തുവിന് ഏറെ ആവശ്യക്കാരുള്ളത് അറേബ്യന്‍ മാര്‍ക്കറ്റിലും മറ്റുമാണ്. ആംബർഗ്രിസ് തിമിംഗലങ്ങള്‍ ഛര്‍ദ്ദിച്ചുകളയുന്ന ഒരു സാധനമാണ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന കറുത്ത തവിട്ടുനിറത്തിലുള്ള മെഴുകുപോലുള്ള വസ്തുവാണ് ആംബര്‍ഗ്രിസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...