പാലക്കാട്: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവനടൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോൾ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഷൗക്കത്തലി നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ട്രെയിനിൽ എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പാലക്കാട് ഒലവക്കോടിൽ വെച്ച് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആർപിഎഫ് ക്രൈം ഇന്റലിജൻസ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അറിയപ്പെടുന്ന നടനാകണമെന്നായിരുന്നു ഷൗക്കത്തലിയുടെ ആഗ്രഹം. വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ആദ്യം കഞ്ചാവ് ഉപയോ​ഗിച്ച് തുടങ്ങിയ ഷൗക്കത്തലി പിന്നീട് എംഡിഎംഎയിലേയ്ക്ക് ചുവട് മാറ്റുകയായിരുന്നു. ഉറങ്ങാതിരിക്കാൻ വേണ്ടിയാണ് ഷൗക്കത്തലി കഞ്ചാവിന് പകരം എംഡിഎംഎ ഉപയോ​ഗിച്ചിരുന്നത്. ഓട്ടോ മൊബൈൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു പ്രണവ്. 


ALSO READ: വന്യമൃ​ഗശല്യം മൂലം ഊരുകളും കൃഷിയിടവും ഉപേക്ഷിച്ചു, വീടുനിർമാണം പാതിവഴിയിൽ നിലച്ചു; ആദിവാസികൾ ദുരിതത്തിൽ


ലഹരി വാങ്ങാൻ പണം ഇല്ലാതെ വന്നതോടെ ഇരുവരും ലഹരി കടത്തിന് ഇറങ്ങുകയായിരുന്നു. പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘമാണ് ഇവരെ  കാരിയർമാരാക്കിയത്. ഒരു യാത്രയ്‌ക്ക് 15,000 രൂപയാണ് ഇവർക്ക് പ്രതിഫലമായി നൽകിയത്. യാത്രാ ചെലവ് വേറെയും നൽകിയിരുന്നു. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ മൊത്തക്കച്ചവടക്കാർ എത്തിക്കുന്ന ലഹരി മരുന്ന് പട്ടാമ്പിയിലെ കടത്ത് സംഘമാണ് ശേഖരിക്കുന്നത്. തുടർന്ന് എംഡിഎംഎ വിൽപനക്കാരുമായി ഇടപാടുറപ്പിക്കുന്നതാണ് രീതി. 


പട്ടാമ്പിയിലേക്ക് ബസ് കയറാൻ നിൽക്കുമ്പോഴാണ് ഷൗക്കത്തലിയെയും പ്രണവിനെയും ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് പിടികൂടിയത്. ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി ട്രെയിനിലാണ് പ്രതികൾ ലഹരി കടത്താൻ ശ്രമിച്ചത്. ലഹരി സംഘങ്ങൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.