Tribal Housing Issue: വന്യമൃ​ഗശല്യം മൂലം ഊരുകളും കൃഷിയിടവും ഉപേക്ഷിച്ചു, വീടുനിർമാണം പാതിവഴിയിൽ നിലച്ചു; ആദിവാസികൾ ദുരിതത്തിൽ

Tribal house constructionവന്യമൃഗശല്യം മൂലം എറണാകുളം കോതമംഗലം വാരിയത്ത് നിന്ന് വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്രയിലെത്തിയ ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണമാണ് പാതിവഴിയിൽ നിലച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 12:13 PM IST
  • വന്യമൃഗശല്യം മൂലം വാരിയം ആദിവാസി കോളനിയിൽ നിന്ന് പലായനം ചെയ്ത 67 കുടുംബങ്ങളെ രണ്ടേക്കർ സ്ഥലവും വീടും വാഗ്ദാനം ചെയ്താണ് പന്തപ്രയിൽ പുനരധിവസിപ്പിച്ചത്
  • രണ്ടേക്കർ വീതം സ്ഥലം നൽകിയെങ്കിലും മൂന്ന് വർഷം മുമ്പ് ആരംഭിച്ച വീട് നിർമാണം ഇതു വരെ ലക്ഷ്യം കണ്ടില്ല
  • 67 കുടുംബങ്ങളാണ് ഇവിടെ ആദ്യ ഘട്ടത്തിൽ താമസമാരംഭിച്ചത്
Tribal Housing Issue: വന്യമൃ​ഗശല്യം മൂലം ഊരുകളും കൃഷിയിടവും ഉപേക്ഷിച്ചു, വീടുനിർമാണം പാതിവഴിയിൽ നിലച്ചു; ആദിവാസികൾ ദുരിതത്തിൽ

എറണാകുളം: വീട് നിർമാണം പാതിവഴിയിൽ നിലച്ചതോടെ ദുരിതത്തിലായി ആദിവാസി വിഭാ​ഗം. വീടും കൃഷിയിടവും ഉപേക്ഷിച്ച ആദിവാസി കുടുംബങ്ങൾക്കുള്ള വീട് നിർമാണമാണ് പാതിവഴിയിൽ നിലച്ചത്. വന്യമൃഗശല്യം മൂലം എറണാകുളം കോതമംഗലം വാരിയത്ത് നിന്ന് വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്രയിലെത്തിയ ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണമാണ് പാതിവഴിയിൽ നിലച്ചത്.

വന്യമൃഗശല്യം മൂലം വാരിയം ആദിവാസി കോളനിയിൽ നിന്ന് പലായനം ചെയ്ത 67 കുടുംബങ്ങളെ രണ്ടേക്കർ സ്ഥലവും വീടും വാഗ്ദാനം ചെയ്താണ് പന്തപ്രയിൽ പുനരധിവസിപ്പിച്ചത്. രണ്ടേക്കർ വീതം സ്ഥലം നൽകിയെങ്കിലും മൂന്ന് വർഷം മുമ്പ് ആരംഭിച്ച വീട് നിർമാണം ഇതു വരെ ലക്ഷ്യം കണ്ടില്ല. 67 കുടുംബങ്ങളാണ് ഇവിടെ ആദ്യ ഘട്ടത്തിൽ താമസമാരംഭിച്ചത്.

ALSO READ: Kerala weather: മോശം കാലാവസ്ഥ: കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്

ഇതിൽ 10 വീടുകൾ ലൈഫ് പദ്ധതി വഴി നിർമാണം പൂർത്തീകരിച്ച് ഒരു വർഷം മുമ്പ് തന്നെ താമസം തുടങ്ങിയിരുന്നു. എന്നാൽ ബാക്കിയുള്ള 57 കുടുംബങ്ങളുടെ വീട് നിർമാണത്തിന്റെ ചുമതല പട്ടികവർഗ വകുപ്പിൻ്റെ നിയന്ത്രണത്തിൽ പട്ടികവർഗക്കാരെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള ഒരു ഏജൻസിക്കായിരുന്നു. എന്നാൽ വീട് നിർമാണം പൂർത്തിയാക്കാതെ ഏജൻസി പിൻമാറിയെന്നാണ് പരാതി.

ഭൂരിഭാഗം വീടുകളുടെയും കോൺക്രീറ്റിംഗും തേപ്പും കഴിഞ്ഞിട്ടുണ്ടെങ്കിലും തറയുടെ പണി പോലും പൂർത്തിയാക്കാത്ത വീടുകളുമുണ്ട്. നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീടുകളുടെ സമീപത്ത് ഷെഡുകൾ കെട്ടിയാണ് ഇവർ താമസിക്കുന്നത്. മഴ ശക്തി പ്രാപിച്ചാൽ ഇവരുടെ ജീവിതം വഴിമുട്ടും. തങ്ങളുടെ പാർപ്പിട പ്രശ്നത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

വീടിനോട് ചേർന്ന് നിൽക്കുന്ന തേക്കുമരങ്ങൾ വെട്ടിമാറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ പറഞ്ഞു. വീട് നിർമാണം വൈകിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം. വീട് നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ സർക്കാർ തയ്യാറാകണമെന്നും കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയമാൻ കെഎ സിബി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News