പുതുപ്പള്ളി: യുവാവിൽ നിന്നും വാഹനം കബളിപ്പിച്ചു വാങ്ങിയ ശേഷം മറ്റൊരാൾക്ക് പണയം നൽകി പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.  പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ ഷിനു കൊച്ചുമോൻ, പനച്ചിക്കാട് കുഴിമറ്റം സദനം കവല ഭാഗത്ത് പണയിൽ വീട്ടിൽ ജിഷ്ണു എന്നിവരെയാണ് വാകത്താനം പോലീസ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: നടുറോഡിൽ കാർ തടഞ്ഞുനിര്‍ത്തി യുവാവിന് മണ്ണ് മാഫിയ സംഘത്തിന്റെ ക്രൂരമർദനം


ഇവർ കഴിഞ്ഞമാസം 24 ന് വാകത്താനം പുത്തൻചന്ത വലിയപള്ളി ഭാഗത്ത് താമസിക്കുന്ന യുവാവിൽ നിന്നും ഷിനു കൊച്ചുമോൻ തന്റെ വീട്ടുകാരുമായി യാത്ര പോകുന്നതിനെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിന്റെ സുഹൃത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ഇന്നോവ കാർ വാങ്ങിയെടുത്തിരുന്നു. ശേഷം ഷിനു കൊച്ചുമോനും ഇയാളുടെ സുഹൃത്തായ ജിഷ്ണുവുമായി ചേർന്ന് ഈ വാഹനം പുളിക്കൽ കവല സ്വദേശിക്ക് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയ്ക്ക് പണയപ്പെടുത്തി. ഇതിന് പിന്നാലെ ഇയാൾ വാഹനം തിരികെ നൽകാതെ കബളിപ്പിച്ചു നടക്കുകയായിരുന്നു.


Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..


ഇതിനെ തുടർന്ന് വാകത്താനം സ്വദേശിയായ യുവാവ് നൽകിയ പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ നെടുമങ്ങാട് നിന്നും പിടികൂടുകയുമായിരുന്നു. ഷിനു വിന്റെ പേരിൽ കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, ചിങ്ങവനം, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലും, ജിഷ്ണുവിന്റെ പേരിൽ കോട്ടയം ഈസ്റ്റ്, ചിങ്ങവനം, മുണ്ടക്കയം, എന്നീ സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. വാകത്താനം സ്റ്റേഷൻ എസ്എച്ച്ഓ അനിൽകുമാർ വിവി, എസ്ഐമാരായ സുനിൽ കെ.എസ്, തോമസ് ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.