`ശരീരത്തിന്റെ പിൻഭാഗത്ത് മനപ്പൂർവം ഉരസി` മാളിൽ നടിയെ അപമാനിക്കാൻ ശ്രമം
യുവാക്കൾ തന്റെ ശരീരത്തിൽ മനപ്പൂർവം സ്പർശിച്ചെന്നും, പിന്തുടർന്നുമെന്ന് നടി. ഇൻസ്റ്റാഗ്രാമിലാണ് ഇക്കാര്യം നടി പങ്കുവെച്ചത്
കൊച്ചി: പ്രമുഖ മാളിലെ ഹൈപ്പർ മാർക്കറ്റിൽ കുടുംബത്തോടൊപ്പം വന്ന യുവനടിയെ രണ്ട് പേർ അപമാനിക്കാൻ ശ്രമിച്ചെന്ന് നടിയുടെ വെളിപ്പെടുത്തൽ. കുടുംബത്തോടൊപ്പം ഹൈപ്പർ മാർക്കറ്റിൽ നിൽക്കവെ യുവാക്കൾ തന്റെ ശരീരത്തിൽ മനപ്പൂർവം സ്പർശിച്ചുവെന്നും പിന്നീട് തന്നെ പിന്തുടർന്നുയെന്ന് നടി. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചത്. പൊലീസ് സ്വമേധയ കേസെടുത്തു.
മാളിൽ വെച്ച് യുവാക്കളിൽ ഒരാൾ തന്റെ ശരീരത്തിന്റെ പിൻഭാഗത്തിലുടെ ഉരസി പോകുകയും തന്നെ പിന്തുടരുകയും ചെയ്തുവെന്നാണ് നടി ഇൻസ്റ്റാഗ്രാമിലൂടെ (Instagram) വെളിപ്പെടുത്തിയിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന തന്റെ സഹോദരി അവർ ചെയ്തത് കണ്ടിരുന്നുയെന്ന് നടി തന്റെ പോസ്റ്റിലൂടെ പറയുന്നുണ്ട്. അപ്പോൾ പ്രതികരിക്കാൻ സാധിക്കാത്ത തരത്തിലുള്ള മാനസികാവസ്ഥായായിരുന്ന തനിക്കെന്ന് നടി പറഞ്ഞു. സഹോദരി വന്ന ചോദിച്ചപ്പോഴാണ് അവർ മനപ്പൂർവം സ്പർശിച്ചതാണെന്ന് തനിക്ക് വ്യക്തതയുണ്ടായതെന്ന് നടി.
Also Read: അഞ്ച് കുട്ടികളെ സ്‌കൂളിനുള്ളില്‍ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
എന്നാൽ പിന്നീട് ഇവർ താൻ കൗണ്ടറിൽ ബില്ല് അടയ്ക്കുന്നതിനിടെ തന്നോടും സഹേോദരിയോടും സംസാരിക്കാൻ ശ്രമിച്ചെന്നും നടി പോസ്റ്റിൽ പറയുന്നു. താൻ അവരെ അവഗണിക്കുകയും തങ്ങളുടെ കാര്യം നോക്കി പോകാനും അവരോട് ആവശ്യപ്പെടുകയും ചെയ്തു. ചെയ്തത കാര്യത്തിൽ യാതൊരു കുറ്റബോധമില്ലാതെയാണ് അവർ പോയതെന്ന് നടി പൊസ്റ്റിലൂടെ അറിയിച്ചു. ഇതാദ്യമായിട്ടല്ല ഇതുപോലെ ഒരു അനുഭവമുണ്ടായതെന്ന് പറഞ്ഞാണ് നടി പോസ്റ്റ് അവസാനിപ്പിക്കുന്നതും.
Also Read: സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേണൽ അറസ്റ്റിൽ
അതേസമയം സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടിയുടെ പരാതി ലഭിക്കാത്തതിനാൽ പൊലീസ് സ്വമേധയായാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കനാണ് പൊലീസിന്റെ ശ്രമം.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy