കോട്ടയത്ത് നിന്ന് കാണാതായ സഹോദരിമാരെ തിരുവനന്തപുരത്ത് ലോഡ്ജിൽ നിന്ന് കണ്ടെത്തി; കൂടെ ഉണ്ടായിരുന്ന യുവാക്കൾ പിടിയിൽ
ഇവർ നാല് പേരിൽ ഒരാൾക്ക് മാത്രമാണ് 18 വയസിന് മുകളിലുള്ളത്.
തിരുവനന്തപുരം : കോട്ടയം പാമ്പാടിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ (Girls Missing Case) രണ്ട് പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. തലസ്ഥാനത്ത് തമ്പാനൂരിൽ ഒരു ലോഡ്ജിൽ നിന്ന് രണ്ട് യുവാക്കൾക്കൊപ്പമാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ഇവിടെ നിന്ന് ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു നാലു പേരുടേയും പദ്ധതിയെന്ന് തമ്പാന്നൂർ പോലീസ് (Kerala Police) അറിയിച്ചു.
കോട്ടയത്ത് നിന്ന് ഇവർ ട്രയിൻ വഴിയാണ് തിരുവനന്തപുരത്തെത്തിയതെന്നും തുടർന്ന് ബംഗളൂരുവിലേക്ക് പോകാനായിരുന്നു പദ്ധതിയെന്ന് ഇവർ പൊലീസിനോട് അറിയിക്കുകയായിരുന്നു. ഇവർ താമസിച്ച ലോഡ്ജിന്റെ ഉടമ നൽകിയ വിവരത്തെ തുടർന്നാണ് തമ്പന്നൂർ പൊലീസെത്തി ഇവരെ പിടികൂടിയത്. തുടർന്ന് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്തു.
കോട്ടയത്ത് നിന്ന് കാണാതായെ പെൺക്കുട്ടികളെ കോട്ടയത്ത് മുഴുവൻ അന്വേഷിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെ നാഗമ്പടം ബസ് സ്റ്റാൻഡിൽ പെൺക്കുട്ടികൾ എത്തിയതായി കണ്ടെത്തുകയും ചെയ്തു. യുവാക്കളുടെ ഫോൺ തിരുവനന്തപുരം അരിസ്റ്റോ ജങ്ഷനിൽ വെച്ച് പ്രവർത്തിച്ചതോടെ പോലീസ് ഇവരുടെ ലോക്കേഷൻ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ലോഡ്ജ് ഉടമ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവിരെ പിടികൂടുകയായിരുന്നു.
ALSO READ : Crime News | ഇടുക്കിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് എംഡിഎംഎ പിടികൂടി
സഹോദരിമാരായ പെൺക്കുട്ടികളെ നവംബർ 26 വെള്ളിയാഴ്ച മുതൽ കാണാനില്ലെന്നായിരുന്നു പോലീസിന് ലഭിച്ച പരാതി. കൂടാതെ യുവാവിനെ കാണാനില്ലെന്നും കോട്ടയം ഈസ്റ്റ് പോലീസിനും പരാതി ലഭിച്ചിരുന്നു. ഇവരെ പിടികൂടിയ വിവരം തമ്പാനൂർ പോലീസ് അറിയിച്ചതിനെ തുടർന്ന് പാമ്പാടി പോലീസെത്തി നാല് പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ALSO READ : Rajasthan Rape Case | ആറുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
ഇവർ നാല് പേരിൽ ഒരാൾക്ക് മാത്രമാണ് 18 വയസിന് മുകളിലുള്ളത്. യുവാവിനെ കോടതിയിലും ബാക്കി മൂന്ന് പേരെ ജുവനൈൽ കോടതിയിലും ഹാജരാക്കുമെന്ന് പാമ്പാടി പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...