പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേർകൂടി പിടിയിൽ. ഇവർ ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്നാണ് നിഗമനം. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തിയതായും സൂചനയുണ്ട്.   അക്രമി സംഘം സഞ്ചരിച്ച ഒരു ബൈക്കും ആയുധങ്ങൾ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.


Also Read:  പാലക്കാട് RSS നേതാവിന്റെ കൊലപാതകം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ


ഇതിനിടയിൽ കേസില്‍ ഇപ്പോൾ അറസ്റ്റിലായ നാല് പ്രതികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, സഹദ്, റിസ്വാൻ ന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും പോലീസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇവർ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. 


ഇവരാണ് ശ്രീനിവാസന്റെ നീക്കം മനസിലാക്കിയ ശേഷം കൊലയാളികളെ കടയിലേക്ക് വിളിച്ചുവരുത്തിയത്.  അച്ഛന്റെ ചികിത്സ നടക്കുന്നതിനാൽ ശ്രീനിവാസൻ കുറച്ചുദിവസമായി 11 മണി കഴിഞ്ഞാണ് കടതുറക്കുന്നത്.  ഇവരെകൂടാതെ കൃത്യത്തിൽ നേരിട്ട് പങ്കുള്ള ആറ് പേരെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സുബൈര്‍ കൊലക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡും ഇന്ന് നടന്നേക്കും.


Also Read: Viral Video: മൂർഖനും കീരിയും നേർക്കുനേർ, പിന്നെ നടന്നത്..!


പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചിട്ടുണ്ട്.  വിഷുദിനത്തിലാണ് പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കമിടുന്നത്.  എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു (Subair Murder Case).  ഇതിന്റെ വൈരാഗ്യമാണ് പിറ്റേ ദിവസം ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.