Viral Video: മൂർഖനും കീരിയും നേർക്കുനേർ, പിന്നെ നടന്നത്..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ ബന്ധ ശത്രുക്കളായ മൂർഖനും കീരിയും തമ്മിലുള്ള കിടിലം പോരാട്ടമാണ്. ഈ വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല.  

Written by - Ajitha Kumari | Last Updated : Apr 22, 2022, 09:33 AM IST
  • മൂർഖനും കീരിയും നേർക്കുനേർ
  • വീഡിയോയിൽ ബന്ധ ശത്രുക്കളായ മൂർഖനും കീരിയും തമ്മിലുള്ള കിടിലം പോരാട്ടമാണ്
  • എപ്പോഴാണോ ഇരുവരും കണ്ടുമുട്ടുന്നത് പിന്നെ കാണുന്നത് ഘോരയുദ്ധമായിരിക്കും
Viral Video: മൂർഖനും കീരിയും നേർക്കുനേർ, പിന്നെ നടന്നത്..!

Cobra Mongoose Fight Video: സോഷ്യൽ മീഡിയ ശരിക്കും രസകരമായ സംഭവങ്ങൾ നിറഞ്ഞ ഒരു ലോകമാണ് എന്നതിൽ ആർക്കും സംശയമില്ലാത്ത കാര്യമാണ്.  ഓരോ ദിവസവും വ്യത്യസ്തമായ നിരവധി വീഡിയോകളാണ് ഇവിടെ അപ്‌ലോഡ് ചെയ്യുന്നത്.  പൊതുവെ ഇവിടെ വൈറലാകുന്ന പല വീഡിയോകളും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. ചില സമയത്ത് വൈറലാകുന്ന വീഡിയോ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ കഴിയാത്തതായിരിക്കും.  ഇപ്പോഴിതാ ബന്ധശത്രുക്കളായ മൂർഖന്റെയും കീരിയുടെയും കിടിലം പോരാട്ടം വൈറലാകുകയാണ്.  

Also Read: Viral Video: കാട്ടിൽ ബദ്ധശത്രുക്കളായ മൂർഖനും കീരിയും മുഖാമുഖം..!

എപ്പോഴാണോ ഇരുവരും കണ്ടുമുട്ടുന്നത് പിന്നെ കാണുന്നത് ഘോരയുദ്ധമായിരിക്കും.  അവസാനം കീരി പാമ്പിനെ ആക്രമിച്ചു കീഴടക്കുന്നതും നമുക്ക് കാണാൻ കഴിയും.   ഇരുവരും തമ്മിലുള്ള പലരീതിയിലുള്ള ഭയാനകമായ വിഡിയോകളും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്.  

വീഡിയോയിൽ നമുക്ക് കാണാൻ കഴിയും ഒരു മൂർഖൻ ഗ്രാമത്തിൽ വന്നുപെട്ടതും ഗ്രാമവാസികൾ അതിനെ തുരത്തുന്നതും.  ഇതിനിടയിൽ അവിടെ ഒരു കീരി എത്തുന്നതോടെ സംഭവം മാറിമറിയുകയിരുന്നു. കീരിയെത്തിയ ശേഷം നടക്കുന്നത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.  മൂർഖനെ കണ്ടയുടൻ കീരി ചാടിവീണ് ആക്രമിക്കുന്നത് നിങ്ങൾക്ക് കാണാം. ശരിക്കും പറഞ്ഞാൽ പാമ്പിനെ ഒന്ന് ശ്വസിക്കാൻ പോലും സമ്മതിക്കാത്ത രീതിയിലായിരുന്നു കീരിയുടെ ആക്രമണം.  

Also Read: Viral Video: വേദിയിൽ വധുവിനെ അവഗണിച്ച് മറ്റൊരു പെൺകുട്ടിയോട് സംസാരിക്കുന്ന വരൻ, ശേഷം സംഭവിച്ചത്..!

ഒരു മിനിറ്റും 39 സെക്കൻഡും നീണ്ടുനിൽക്കുന്ന വീഡിയോയിൽ തനിക്കുനേരെയുള്ള ആക്രമണത്തിൽ ശക്തമായി ചെറുത്തു നിൽക്കുന്ന പാമ്പിനേയും നിങ്ങൾക്ക് കാണാൻ കഴിയും.  പക്ഷെ വളരെ പെട്ടെന്നുതന്നെ പാമ്പിന്റെ അവസ്ഥ മോശമാകുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും. 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പാമ്പിന്റെ ആക്രമണത്തിൽ നിന്നും ബുദ്ധിപൂർവ്വം രക്ഷപ്പെടുന്ന കീരിയെ.  കീരിയുടെ ആവർത്തിച്ചുള്ള ആക്രമണത്തിന് മുന്നിൽ പതറിപ്പോയി പാമ്പിന് ഒടുവിൽ പരാജയം സമ്മതിക്കേണ്ടിവന്നു. പാമ്പിനെ ആക്രമിച്ചു വീഴ്ത്തിയശേഷം അതിനെയും എടുത്ത് കീരി കാട്ടിലേക്ക് ഓടാൻ ശ്രമിക്കുന്നതും നിങ്ങൾക്ക് കാണാം.  വീഡിയോ കാണാം..

 

ഈ വീഡിയോ യൂട്യൂബിൽ Dipak airtel എന്ന അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.  വീഡിയോയ്ക്ക് 1237005 വ്യൂസും 6.8k ലൈക്ക്‌സും ഇതുവരെ ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News