Crime News: വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേര്‍ അറസ്റ്റിൽ
Ernakulam Crime News: സംഭവത്തെ തുടർന്ന് പ്രിയങ്കയുടെ ഭര്‍ത്താവ് സജീഷ് ഒളിവിലാണ്. സജീഷിന്റെ സുഹൃത്താണ് പിടിയിലായ മിഥുന്‍ദേവ്.
എറണാകുളം: എടവനക്കാട് ചാത്തങ്ങാട് ബീച്ചില്‍ വനിതാ ഓട്ടോ ഡ്രൈവറായ ജയയെ മൂന്നംഗ സംഘം മര്‍ദിച്ച കേസില്‍ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേർ പോലീസ് പിടിയിൽ. ജയയുടെ പിതൃസഹോദരിയുടെ മകളും ചെറുവൈപ്പ് തച്ചാട്ടുതറ സജീഷിന്റെ ഭാര്യയുമായ പ്രിയങ്ക, വെളിയത്താംപറമ്പ് സ്വദേശി മയ്യാറ്റില്‍ മിഥുന്‍ദേവ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
Also Read: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം; രണ്ടുപേർ അറസ്റ്റിൽ
സംഭവത്തെ തുടർന്ന് പ്രിയങ്കയുടെ ഭര്‍ത്താവ് സജീഷ് ഒളിവിലാണ്. സജീഷിന്റെ സുഹൃത്താണ് പിടിയിലായ മിഥുന്‍ദേവ്. അയല്‍വാസികള്‍ കൂടിയായ രണ്ട് കുടുംബങ്ങളും തമ്മില്‍ വഴിയെച്ചൊല്ലി വഴക്കുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ജയയെ ആക്രമിക്കാന്‍ സജീഷ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി എന്നാണ് പോലീസ് പറയുന്നത്.
Also Read: 22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ് NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാം
ക്വട്ടേഷന്‍ സംഘത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് പിടിയിലായ മിഥുന്‍ ദേവാണ്. ഇവര്‍ ഞാറയ്ക്കലെ ലോഡ്ജില്‍ ഒരു ദിവസം താമസിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെയും തിരിച്ചറിഞ്ഞു. ഇതിനെ തുടർന്ന് സജീഷിനും ക്വട്ടേഷന്‍ സംഘത്തിനും വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.
Also Read: ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർ ലഭിക്കും ആഡംബര ജീവിതം!
ഇതിനിടയിൽ വിഷയത്തിൽ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാത്രമല്ല എറണാകുളം റൂറല്‍ എസ്.പി.യോട് വിഷയത്തിൽ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.