KG Abraham: 22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ്‌ NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാം

Who Is KG Abraham: പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെജി എബ്രഹാമാണ് എൻബിടിസി കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടർ.

Written by - Zee Malayalam News Desk | Last Updated : Jun 13, 2024, 10:44 AM IST
  • കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിലൊന്നായ എൻബിടിസിയുടെ ഉടമ മലയാളിയാണ്
  • പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെജി എബ്രഹാമാണ് എൻബിടിസി കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടർ
  • ഈ ഗ്രൂപ്പിന്റെ ഉടമകളിൽ ഒരാളായ ഇദ്ദേഹം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയർമാൻ കൂടിയാണ്
KG Abraham: 22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ്‌ NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാം

Kuwait Fire Mishap: കുവൈത്തിൽ തീപിടുത്തമുണ്ടായി മലയാളികളടക്കം നിരവധി പേരുടെ ജീവൻ പൊലിഞ്ഞത് എൻബിടിസി കമ്പനിയുടെ ലേബർ ക്യാമ്പിലായിരുന്നു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ?  കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിലൊന്നായ എൻബിടിസിയുടെ ഉടമ മലയാളിയാണ്.

Also Read: മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

അതെ.. പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെജി എബ്രഹാമാണ് എൻബിടിസി കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടർ. ഈ ഗ്രൂപ്പിന്റെ ഉടമകളിൽ ഒരാളായ ഇദ്ദേഹം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയർമാൻ കൂടിയാണ്. ഇദ്ദേഹത്തിന് കേരളത്തിൽ തന്നെ വേറെയും നിക്ഷേപങ്ങളുണ്ട്. 

Also Read: 1 വർഷത്തിനു ശേഷം ഭദ്ര രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം അപാര നേട്ടവും!

ആറായിരത്തിലേറെ ജീവനക്കാരും നാലായിരം കോടിയിലേറെ രൂപ ആസ്തിയുമുള്ള എൻബിടിസി ഗ്രൂപ്പിൻ്റെയും കേരളം ആസ്ഥാനമായുള്ള കെജിഎ ഗ്രൂപ്പിൻ്റെയും മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. കെജിഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെജി എബ്രഹാം 1977 മുതൽ കുവൈറ്റ് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന കെജിഎ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമാണ്. അദ്ദേഹം 1977 ൽ എൻബിടിസി ഗ്രൂപ്പ് സ്ഥാപിച്ചു. ഇത് കുവൈറ്റിലെ പ്രമുഖ നിർമ്മാണ കമ്പനികൾ ഉൾപ്പെടുന്ന ഗ്രൂപ്പാണ്. എഞ്ചിനീയറിംഗ്, നിർമ്മാണം, ഫാബ്രിക്കേഷൻ, മെഷീനുകളുടെ ഇൻസ്റ്റാളേഷൻ എന്നിവ ഈ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ക്രൂഡോയിൽ അനുബന്ധ വ്യവസായങ്ങളിൽ കെജിഎ ​ഗ്രൂപ്പിന് കുവൈത്തിലും മിഡിൽ ഈസ്റ്റിലും നിരവധി സ്ഥാപനങ്ങളുണ്ട്. കൂടാതെ വിദ്യാഭ്യാസം, ടൂറിസം, റിയൽ എസ്റ്റേറ്റ്, മാ‍ർക്കറ്റിം​ഗ്, ഓയിൽ തുടങ്ങി പല മേഖലകളിലായി നിരവധി വ്യവസായങ്ങളുമുണ്ട്. ഇതോടൊപ്പം നിരവധി സ്റ്റാ‍ർട്ടപ്പ് കമ്പനികളിലും കെജിഎ ​ഗ്രൂപ്പ് സമീപകാലത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.

Also Read: 'ഗബ്രിയെ ഇഷ്ടമാണ് പക്ഷെ.. ഇഷ്ടം പ്രേമത്തിലെത്താതെ നോക്കുന്നു' ജാസ്മിന്റെ വാക്കുകൾ വൈറൽ!

സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ ശേഷം തന്റെ 22 മത്തെ വയസ്സിലാണ് എബ്രഹാം കുവൈറ്റിലെത്തിയത്.  Badha and Musairi എന്ന കമ്പനിയിൽ 60 ദിനാർ ശമ്പളത്തിൽ ജോലി ചെയ്താണ് അദ്ദേഹം തൻ്റെ പ്രൊഫഷണൽ ജീവിതത്തിന് തുടക്കം കുറിച്ചത്.  ഏഴുവർഷത്തെ ജോലിക്കുശേഷം അദ്ദേഹം സ്വന്തമായി കമ്പനി തുടങ്ങി. തുടർന്ന് ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും അത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. 1990-ലെ ഇറാഖി കുവൈറ്റ് അധിനിവേശത്തിനുശേഷം ഈ കമ്പനി അതിവേഗം വളരുകയായിരുന്നു. എബ്രഹാമിന്റെ ഉടമസ്ഥതയിൽ കുവൈത്തിൽ ഹൈവേ സെൻ്റർ എന്ന സൂപ്പർമാർക്കറ്റ് ശൃംഖലയും ഉണ്ട്.

Also Read: ബുധൻ്റെ രാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാർക്കിനി ഉയർച്ചകൾ മാത്രം!

ഇതിന് പുറമെ അദ്ദേഹം മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രമായ ആടുജീവിതത്തിന്റെ നിർമ്മാതാവിൽ ഒരാളും ചിത്രം പ്രൊമോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ കുവൈത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ കമ്പനിക്കെതിരെ കുവൈത്ത് ഭരണകൂടം കർശന നടപടികളിലേക്ക് കടന്നുവെന്നാണ് വിവരം. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് സംഭവ സ്ഥലം സന്ദർശിക്കുകയും കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായ‍ും അൽ ജസീറ റിപ്പോ‍‍ർട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News