വയനാട്: കൽപ്പറ്റയിൽ സ്ഥലതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതികളെ കോയമ്പത്തൂരില്‍ നിന്നാണ് കല്‍പ്പറ്റ പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതി കോടതിയിൽ കീഴടങ്ങി. മേപ്പാടി സ്വദേശികളായ താഴെ അരപ്പറ്റ പനത്തങ്ങത്തുപ്പടി വീട്ടില്‍ വി. അജിഷ്, മുക്കില്‍പീടിക പനങ്ങാടന്‍കുന്നത്ത് വീട്ടില്‍ മുഹമ്മദ് ഷഫീക്ക് എന്നിവരെയാണ് കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വിഷ്ണുവാണ് കീഴടങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പെരുന്തട്ട സ്വദേശിയായ സുരേഷിനാണ് കുത്തേറ്റത്. മെയ് 27ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുരേഷിന്റെയും വിഷ്ണുവിന്റെയും അമ്മമാര്‍ തമ്മിലുള്ള സ്ഥല തര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധമാണ് അക്രമണത്തിന് കാരണം. മൂന്ന് പേരും ബിയർകുപ്പികളും കത്തിയുമായി സുരേഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് അക്രമണം നടത്തിയത്.


ALSO READ: കോവളത്ത് വന്‍ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി


ഹാളില്‍ ഇരിക്കുകയായിരുന്ന സുരേഷിന്റെ തലക്കും മുഖത്തും നെറ്റിക്കും ഇവര്‍ ബിയര്‍കുപ്പികള്‍ കൊണ്ടടിച്ചു. അടി കൊണ്ട് തളര്‍ന്ന സുരേഷിനെ പുറത്തേക്ക് കൊണ്ടു പോകുന്നതിനിടെ കഴുത്തിന് പിറകില്‍ കുത്തുകയും ചെയ്തു. സയന്റിഫിക് ഓഫീസറും വിരലടയാള വിദ​ഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 


തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവില്‍ പോയ പ്രതികളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. എ.എസ്.ഐ ജയകുമാര്‍, എസ്.സി.പി.ഒമാരായ നജീബ്, സുമേഷ്, സി.പി.ഒ ജുനൈദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.